BUSINESSBUSINESS NEWS

ഗോദറേജ് അപ്ലയന്‍സസില്‍ ദിവസേന ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ്

കൊച്ചി: കേരളത്തിന്റെ വാര്‍ഷിക ഉത്സവമായ ഓണത്തെ എതിരേല്‍ക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന ഉപഭോക്താക്കള്‍ക്കായി ഗോദ്‌റെജ് അപ്ലയന്‍സസ് പുതിയ ഹോം അപ്ലയന്‍സസ് ശ്രേണി പുറത്തിറക്കി.
ഗോദ്‌റെജ് ഗ്രൂപ്പിന്റെ പതാക വാഹക കമ്പനിയായ ഗോദ്‌റെജ് ആന്‍ഡ് ബോയ്‌സിന്റെ ബിസിനസ് യൂണിറ്റ് പുതിയ ശ്രേണിയുമായാണ് ഓണം ആഘോഷത്തോടനുബന്ധിച്ച് തങ്ങളുടെ വളര്‍ച്ചാ പദ്ധതികള്‍ പ്രഖ്യാപിച്ചത്. ഇതിനുപുറമെ ഉപഭോക്താക്കള്‍ക്ക് ഗോദ്‌റെജ് അപ്ലയന്‍സസ് വാങ്ങുമ്പോള്‍ ഓരോ ദിവസവും ഒരു ലക്ഷം രൂപ വരെ ക്യാഷ്‌ ്രൈപസ് നല്‍കുന്ന ‘ലക്കി ലക്ഷപ്രഭു’ എന്ന വാര്‍ഷിക ഓണം കണ്‍സ്യൂമര്‍ ഓഫറും പ്രഖ്യാപിച്ചു. ഡൗണ്‍ പെയ്‌മെന്റ് ഇല്ലാത്തതും ലളിതമായ ഇഎംഐ ഉള്ളതുമായ മറ്റ് വായ്പാ പദ്ധതികളും അവതരിപ്പിച്ചു.
പുതിയ സൈഡ്‌ബൈസൈഡ് റഫ്രിജറേറ്ററുകള്‍, ജേം ഷീല്‍ഡ് സാങ്കേതിക വിദ്യയോടു കൂടിയ ടോപ് ലോഡ് വാഷിംഗ് മെഷീനുകള്‍, 95% ഫുഡ് സര്‍ഫസ് ഡിസ് ഇന്‍ഫെക്ഷനോടുകൂടിയ ഗ്ലാസ് ഡോര്‍ ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകളുടെ പുതിയ ശ്രേണിയായ ഇയോണ്‍ ക്രിസ്റ്റല്‍, സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകളുടെയും ഡീപ് ഫ്രീസറുകളുടെയും പുതിയ ശ്രേണികള്‍ തുടങ്ങിയവയുമാണ് ഉള്ളത്. സ്മാര്‍ട്ട് എസികള്‍ ഉള്‍പ്പെടെയുള്ള തദ്ദേശീയമായി നിര്‍മ്മിച്ച എസികളുടെ പൂര്‍ണ്ണനിര, കൗണ്ടര്‍ ടോപ് ഡിഷ് വാഷറുകള്‍ ഗ്ലാസ് ഡോര്‍ സിംഗിള്‍ ഡോര്‍ റഫ്രിജറേറ്ററുകള്‍ തുടങ്ങിയവ ഈ വര്‍ഷം മുന്‍പ് നടത്തിയ അവതരണങ്ങള്‍ക്ക് പുറമേയാണ് ഇവ. ഇന്‍സുലിന്‍ അനുയോജ്യമായ രീതിയില്‍ സംരക്ഷിക്കുന്ന രണ്ടു മുതല്‍ എട്ടു ഡിഗ്രി വരെ സെല്‍ഷ്യസ് എന്ന അനുകൂല താപനില നിലനിര്‍ത്തുന്ന വലിപ്പം കുറഞ്ഞതും കൊണ്ടുനടക്കാവുന്നതുമായ ഗോദ്‌റേജ് ഇന്‍സുലികൂള്‍ എന്ന സവിശേഷമായ ഉല്‍പ്പന്നവും ബ്രാന്‍ഡ് അവതരിപ്പിച്ചിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker