BREAKINGLOCAL NEWS

ഗോള്‍ഡന്‍ മാന്നാര്‍ അത്യാഹിത പരിചരണപരിശീലനം സംഘടിപ്പിച്ചു

മാന്നാര്‍: IWC ഗോള്‍ഡന്‍ മാന്നാറിന്റെ നേതൃത്വത്തില്‍ ഡിസ്ട്രിക്ട് പ്രോജക്ടായ CPR പരിശീലനം മാന്നാര്‍ ശ്രീ ഭുവനേശ്വരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ചു. 30 ഓളം വരുന്ന എന്‍.എസ്. എസ് വോളണ്ടിയര്‍മാരായ വിദ്യാര്‍ത്ഥികള്‍ക്ക് തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജിലെ പ്രഗല്‍ഭരായ ഡോക്ടര്‍മാരാണ് പരിശീലനം നല്‍കിയത്. ഹൃദയസ്തംഭനം, മസ്തിഷ്‌കമരണം തുടങ്ങിയ സമകാലിക ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വലിയൊരളവില്‍ പരിഹാരമായ കാര്‍ഡിയാക് പള്‍മനറി റസസിറ്റേഷന്‍ (CPR) ഉള്‍പ്പെടെയുള്ള അടിസ്ഥാന ജീവന്‍ രക്ഷാമാര്‍ഗ്ഗങ്ങള്‍ യുവതലമുറയെ പരിചയപ്പെടുത്താനും പ്രവര്‍ത്തനസജ്ജരാക്കാനും ഉദ്ദേശിച്ചുള്ള ക്ലാസ്സില്‍ അദ്ധ്യാപകരും ക്ലബ്ബംഗങ്ങളും രക്ഷാകര്‍ത്താക്കളും സജീവമായി പങ്കെടുത്തു. സ്‌ക്കൂള്‍ മാനേജര്‍ പ്രദീപ് ശാന്തിസദന്‍ , ഗണേഷ് കുമാര്‍, സ്റ്റാഫ് സെക്രട്ടറി , എന്‍. എസ്. എസ്. പ്രോഗ്രാം ഓഫീസര്‍മാര്‍, പ്രിന്‍സിപ്പല്‍ ബിനു, സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ രാജീവന്‍, ഗോള്‍ഡന്‍ മാന്നാര്‍ പ്രസിഡണ്ട് പ്രൊഫ. ഡോ. ബീന. എം.കെ, സെക്രട്ടറി രശ്മി ശ്രീകുമാര്‍, ട്രഷറര്‍ സ്മിത രാജ്, വൈസ് പ്രസിഡണ്ട് ശ്രീകല എ എം , അംഗങ്ങളായ ജയശ്രീ എസ് നായര്‍, ശ്രീലത .ബി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു

Related Articles

Back to top button