LATESTBREAKING NEWSNATIONAL

ഗോവയില്‍ സര്‍ക്കാര്‍ രൂപീകരണ നീക്കവുമായി ബിജെപി; ഗവര്‍ണറെ കാണും

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ്, മണിപ്പുര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ വോട്ടെണ്ണലില്‍ ഉത്തരാഖണ്ഡിലും മണിപ്പുരിലും ഗോവയിലും ബിജെപിക്കു വ്യക്തമായ മുന്നേറ്റം. ഗോവയില്‍ 40 അംഗ നിയമസഭയില്‍ 19 ഇടത്താണ് ബിജെപി മുന്നേറ്റം കോണ്‍ഗ്രസ് പോരാട്ടം 12 ഇടത്തായി ഒതുങ്ങി. ഗോവയില്‍ 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 13 സീറ്റില്‍ ഒതുങ്ങിയ ബിജെപി ഇത്തവണ19 ഇടത്ത് മുന്നിലായതോടെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളും സജീവമായി. ഇന്ന് വൈകുന്നേരം ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ളയെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കാനാണ് നീക്കം. നിലവില്‍ 19 സീറ്റില്‍ ലീഡ് ചെയ്യുന്ന ബിജെപിക്ക് കേവലഭൂരിപക്ഷം ഉറപ്പിക്കാന്‍ രണ്ട് പേരുടെ പിന്തുണ കൂടി മതി. ചെറുകക്ഷികളെ കൂട്ടുപിടിച്ച് ഭരണം ഉറപ്പാക്കിയ 2017 ലെ തന്ത്രമാവും ബിജെപി ഇത്തവണയും പയറ്റുക. തൃണമൂല്‍ കോണ്‍ഗ്രസ് – എംജിപി സഖ്യം 4 സീറ്റിലും ആം ആദ്മി പാര്‍ട്ടി മൂന്നു സീറ്റിലും മുന്നിലാണ്. മൂന്നു മണ്ഡലങ്ങളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് ലീഡ് ചെയ്യുന്നത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് സാന്‍ക്വിലിം മണ്ഡലത്തില്‍ പിന്നില്‍ പോയെങ്കിലും ലീഡ് ഉയര്‍ത്താന്‍ കഴിഞ്ഞത് നേട്ടമായി.
ഗോവ പനജി മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മകന്‍ ഉത്പല്‍ പരീക്കര്‍ പിന്നിലാണ്. സ്വതന്ത്ര സ്ഥാനാര്‍ഥിയെന്ന നിലയില്‍ മികച്ച പോരാട്ടമാണ് നടത്തിയതെന്ന് ഗോവ പനജി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായ ഉത്പല്‍ പരീക്കര്‍. ജനങ്ങളോട് നന്ദി അറിയിക്കുന്നു. പോരാട്ടത്തില്‍ തൃപ്തനാണെങ്കിലും തിരഞ്ഞെടുപ്പ് ഫലത്തില്‍ നിരാശയുണ്ടെന്നും മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മകനായ ഉത്പല്‍ പരീക്കര്‍ പറഞ്ഞു. ഗോവയില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അമിത് പലേക്കര്‍ വാസ്‌കോ മണ്ഡലത്തില്‍ പിന്നില്‍, ഗോവയില്‍ തലെയ്ഗാവ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി ജെനിഫര്‍ മൊണ്‍സെരാറ്റ മുന്നില്‍, ഗോവയില്‍ കലന്‍ഗുട്ടെ മണ്ഡലത്തില്‍ മുന്‍ മന്ത്രി മൈക്കിള്‍ ലോബോ മുന്നില്‍, ഗോവയില്‍ ബെനോളിം മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ചര്‍ച്ചില്‍ അലിമാവോ പിന്നില്‍. ഗോവ കര്‍ടൊറിം മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി അലക്‌സോ റെജിനാള്‍ഡോ ലൗറെന്‍കോ മുന്നില്‍, ഗോവ ഫോര്‍വേഡ് പാര്‍ട്ടി സ്ഥാനാര്‍ഥി വിജയ് സര്‍ദേശായ് ലീഡ് ചെയ്യുന്നു. ഗോവയില്‍ കോണ്‍ഗ്രസ് നേതാവ് ദിഗംബര്‍ കാമത്ത് 5000 ലേറെ വോട്ടുകള്‍ക്കു ലീഡ് ചെയ്യുന്നു. ഗോവയില്‍ സിയോലിം മണ്ഡലത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദലീല ലോബോയ്‌ക്കെതിരെ ബിജെപി സ്ഥാനാര്‍ഥി ദയാനന്ത് മന്‍ട്രേകര്‍ 180 വോട്ടിനു മുന്നില്‍.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker