BREAKINGNATIONAL

ഗോവയില്‍ ഇനി ഡീസല്‍ ബസുകളില്ല; ട്രാന്‍സ്‌പോര്‍ട്ട് ബസുകളെല്ലാം ഇലക്ട്രികിലേക്ക്

പനാജി: ഡീസല്‍ ബസുകള്‍ ഒഴിവാക്കി ഗോവ. ട്രാന്‍സ്‌പോര്‍ട്ട് ബസുകളെല്ലാം ഇലക്ട്രികിലേക്ക് മാറ്റിയാണ് പുതിയ ചുവടുവെപ്പ്. കദംബ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ വാര്‍ഷികാഘോഷ ചടങ്ങിലായിരുന്നു പ്രഖ്യാപനം. കോര്‍പ്പറേഷന്‍ ലാഭത്തിലാക്കാനും പരിസ്ഥിതി സൗഹൃദ ഗതാഗതം നടപ്പാക്കാനുമാണ് സര്‍ക്കാരിന്റെ വിപ്ലവകരമായ തീരുമാനം.
പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇലക്ട്രിക് ബസുകള്‍ അവതരിപ്പിക്കാന്‍ നിക്ഷേപം നടത്താനുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അലുംനിയുടെ നിര്‍ദേശത്തിന് ഗോവന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി 700 കോടി രൂപ നിക്ഷേപിക്കാമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അലുംനി വാഗ്ദാനം നല്‍കിയിരുന്നു. 500 ഇലക്ട്രിക് ബസുകള്‍ എത്തിക്കാനാണ് പദ്ധതി.
കദംബ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് നിലവില്‍ 54 ഇലക്ട്രിക് ബസുകള്‍ മാത്രമാണുള്ളത്. മൂന്ന് വര്‍ഷം മുന്‍പായിരുന്നു കോര്‍പ്പറേഷനില്‍ ഇലക്ട്രിക് ബസുകള്‍ ഇടം പിടിക്കുന്നത്. സംസ്ഥാനത്ത് ഓടുന്ന ഭൂരിഭാഗം ബസുകളും ഡീസലായിരുന്നു. ഇത് ഒഴിവാക്കി പൂര്‍ണമായി ഇലക്ട്രിക് ബസുകളിലേക്ക് മാറാനാണ് ഇപ്പോഴത്തെ നീക്കം.

Related Articles

Back to top button