KERALALATEST

‘ഗോവിന്ദന്‍ മാഷേ,നിങ്ങള്‍ ഇങ്ങോട്ട് പോരീ,അങ്ങോട്ട് വന്നാല്‍ കേരളംതന്നെ ലോകമെന്ന് വിചാരിക്കേണ്ടിവരും’

ദുബായ്: മുസ്‌ലിം ലീഗ് കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നത് ഒരു രാഷ്ട്രീയമാണെന്നും ലീഗിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ഹൃദയ വിശാലതയെ ചോദ്യം ചെയ്യേണ്ടതില്ലെന്നും കെ.എം.ഷാജി.
‘ഞങ്ങള്‍ കോണ്‍ഗ്രസിന്റെ കൂടെ നില്‍ക്കുന്നതില്‍ വലിയ രാഷ്ട്രീയമുണ്ട്. അത് ഇന്ത്യയുമായി ബന്ധമുള്ളതാണ്. അതൊന്നും സഖാക്കള്‍ക്ക് ആലോചിക്കാനുള്ള സാധനം ഇല്ലാത്തതുകൊണ്ട് ഒന്നും പറയാനില്ല. ഗോവിന്ദന്‍ മാഷ്‌ക്ക് വേണമെങ്കില്‍ തമിഴ്‌നാട്ടിലേത് പോലെ ഞങ്ങളുടെ മുന്നണിയിലേക്ക് വരാം. നമുക്ക് ഒരുമിച്ച് നില്‍ക്കാം. അങ്ങോട്ട് വന്നാല്‍ കേരളമാണ് ദുനിയാവ് (ലോകം) എന്ന് വിചാരിച്ച് നില്‍ക്കേണ്ടി വരും’ ഷാജി പറഞ്ഞു. ദുബായിയില്‍ കെഎംസിസി തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസ പ്രമാണങ്ങളെ മാറ്റിപറയുമെന്നാണോ ഗോവിന്ദന്‍ മാഷ് വിചാരിക്കുന്നത്. അദ്ദേഹം ഹൃദയ വിശാലയതോടെയാണ് പറഞ്ഞത് ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ല എന്നത്. ഇത് വര്‍ഗീയത അല്ല എന്ന് തോന്നിയതുകൊണ്ടാണ് തങ്ങളിതില്‍ അംഗത്വമെടുത്തത്. നിങ്ങളുടെ സര്‍ഫിക്കറ്റ് വാങ്ങിയല്ല.
ലീഗിനെ ക്ഷണിച്ചത് സ്വാഭാവികമാണ്. ഇത്ര ചൊറുക്കുള്ള സാധനത്തിനെ കണ്ടാല്‍ ആരെ വിളിക്കാതിരിക്കുക. ഏതാ ഇത് പാര്‍ട്ടി. കൂടെ നില്‍ക്കുമെന്ന് പറഞ്ഞാല്‍ കൂടെ നില്‍ക്കും. വിശ്വാസ്യതയുണ്ട്. ആധികാരികതയുണ്ട്. നല്ല അണികളും കൊള്ളാവുന്ന നേതാക്കളുമുണ്ട്. അദ്ദേഹത്തിന്റെ ഹൃദയ വിശാലതയെ ചോദ്യം ചെയ്യേണ്ടതില്ലെന്നും ഷാജി പറഞ്ഞു.
‘മാധ്യമങ്ങള്‍ പറഞ്ഞത് കേരളത്തില്‍ രാഷ്ട്രീയ മാറ്റങ്ങളുണ്ടാകുമെന്നാണ്. അതിനവര്‍ ചൂണ്ടിക്കാട്ടുന്നത് ഏക സിവില്‍ കോഡ് ചര്‍ച്ച പാര്‍ലമെന്റില്‍ നടക്കുമ്പോള്‍ എന്തേ കോണ്‍ഗ്രസുകാരില്ലാത്തതെന്ന് പി.വി.അബ്ദുള്‍ വഹാബ് ചോദിച്ചതാണ്. അങ്ങനെ ചോദിക്കാനാണല്ലോ ഞങ്ങളവരെ പാര്‍ലമെന്റിലേക്ക് വിട്ടത്. കോണ്‍ഗ്രസിനെ ചോദ്യം ചെയ്യാന്‍ പാടില്ലാ എന്നുണ്ടോ. കോണ്‍ഗ്രസാണോ ലീഗിന്റെ ചെലവ് നടത്തുന്നത്. കോണ്‍ഗ്രസ് വേറെ പാര്‍ട്ടിയാണ്. അതില്‍ അഭിപ്രായ വ്യത്യാസം ഉള്ളതുകൊണ്ടാണ് പച്ച കൊടിയും പിടിച്ച് ഞങ്ങളിപ്പുറത്ത് നില്‍ക്കുന്നത്. അഭിപ്രായ വ്യത്യാസമുള്ളത് എവിടെയും ആരുടേയും മുഖത്ത് നോക്കി പറയും. മുതലാളി പറയുന്നതുംകേട്ട് നില്‍ക്കാന്‍ ഞങ്ങള്‍ സിപിഐ അല്ല. ഞങ്ങളുടെ മുന്നണിക്കകത്ത് മിനിമം അജണ്ടയുണ്ട്. അതില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അതിനകത്ത് സംസാരിക്കും. സംവരണ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ അഭിപ്രായത്തിനൊപ്പമല്ല ഞങ്ങള്‍ നിന്നത്. അതില്‍ മുന്നണി വിടുന്ന കാര്യമൊന്നും ഇല്ല.
ഞങ്ങള്‍ കോണ്‍ഗ്രസിന്റെ കൂടെ നില്‍ക്കുന്നതില്‍ വലിയ രാഷ്ട്രീയമുണ്ട്. അത് ഇന്ത്യയുമായി ബന്ധമുള്ളതാണ്. അതൊന്നും സഖാക്കള്‍ക്ക് ആലോചിക്കാനുള്ള സാധനം ഇല്ലാത്തതുകൊണ്ട് ഒന്നും പറയാനില്ല’ ഷാജി പറഞ്ഞു.
ഹിമാചല്‍ പ്രദേശ് ഫലം വരുന്ന ദിവസമാണ് ഗോവിന്ദന്‍ മാഷ് ലീഗിനെ ക്ഷണിക്കുന്നത്. അവിടെ ഉള്ള കനലും കെട്ടിരിക്കുകയാണ്. സീതാറാം യെച്ചൂരി കോഴിക്കോട്ടെത്തിയിട്ടുണ്ട്. അവയ്‌ലബിള്‍ പൊളിറ്റ് ബ്യൂറോ
ഒന്നും ഇപ്പോ ഇല്ലെന്നാണ് തോന്നുന്നത്.
സിപിഎമ്മും ലീഗും കേരളത്തില്‍ മാത്രമുള്ള പാര്‍ട്ടിയാണ്. തമ്മിലുള്ള വ്യത്യാസം എന്താണെന്നാല്‍ ലീഗ് ചെറിയ പാര്‍ട്ടിയാണെന്ന് ലീഗിനറിയാം. നിങ്ങള്‍ക്ക് അത് മനസ്സിലായിട്ടില്ല എന്നതാണ് വ്യത്യാസം. ചെറിയ പാര്‍ട്ടിയായ തങ്ങള്‍ കോണ്‍ഗ്രസിന്റെ കൂടെ നിന്ന് രാജ്യം തിരിച്ചുപിടിക്കലാണ് രാഷ്ട്രീയം.
നിങ്ങള്‍ വിളിക്കുന്നതിന്റെ രണ്ടാമത്തെ കാര്യം രണ്ടാം പിണറായി സര്‍ക്കാര്‍ വലിയ പ്രശ്‌നമാണ്. ജനങ്ങളുടെ ഭാഗ്യത്തിനും സര്‍ക്കാരിന്റെ ഭാഗ്യക്കേടിനും ഇപ്പോള്‍ വെള്ളപ്പൊക്കവും കോവിഡുമില്ല. നേരത്തെ ഇതിനിടയിലൂടെ കാര്യങ്ങള്‍ നടത്തി അങ്ങനെ പോകാമായിരുന്നു. ഇപ്പോ കുറച്ച് കാലമായി ഇതൊന്നുമില്ല. അപ്പോള്‍ സര്‍ക്കാരിന് വലിയ ക്ഷീണമാണെന്നും കെ.എം.ഷാജി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker