LATESTKERALA

ഗ്രീന്‍ ബുക്‌സ്‌ ഉടമ കൃഷ്‌ണദാസ്‌ അന്തരിച്ചു

കേരളത്തിലെ പ്രമുഖ പ്രസാധക ഗ്രൂപ്പായ തൃശ്ശൂര്‍ ഗ്രീന്‍ ബുക്‌സിന്റെ മാനേജിങ്‌ ഡയറക്ടര്‍ കൃഷ്‌ണദാസ്‌ എന്ന തൂലികാ നാമത്തിലറിയപ്പെടുന്ന ആര്‍.വല്‍സന്‍ അന്തരിച്ചു. തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശിയാണ്‌. ഇപ്പോള്‍ അയ്യന്തോളിലായിരുന്നു താമസം. കുറേ നാളായി അസുഖബാധിതനായിരുന്നു.ഭാര്യ ഗിരിജ. മകൾ നീതി, മകൻ വിശ്വാസ്.മരുമകൻ മിഥുൻ.ശവസംസ്‌കാരം നാളെ രാവിലെ 9-ന്‌ പാറമേക്കാവ് ശാന്തിഘട്ടിൽ നടത്തും.

എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍, പ്രസാധകന്‍ എന്നീ നിലയില്‍ പ്രശസ്‌തനായ കൃഷ്‌ണദാസ്‌ 1951-ലാണ്‌ ജനിച്ചത്‌. എഴുപതുകളുടെ തുടക്കത്തില്‍ ഗള്‍ഫിലേക്ക്‌ തൊഴില്‍ തേടി പോയി. യു.എ.ഇ.യിലെ ആദ്യകാല ദിനപത്രമായ റോയിറ്റേഴ്‌സ്‌ ബുള്ളറ്റിനില്‍ പ്രവര്‍ത്തിച്ചു.വിദേശബാങ്കായ ഹോങ്കോങ്‌ ബാങ്കില്‍ പ്രവര്‍ത്തിച്ചു. ഇക്കാലത്ത്‌

ദേശാഭിമാനി പത്രത്തിൻറെ മിഡിൽ ഈസ്റ്റ് കോളമെഴുത്തുകാരനായി ഗൾഫിലെ ജീവിതത്തെക്കുറിച്ച് ധാരാളം എഴുതി. അബുദാബിയിൽ ജോലി ചെയ്യുന്ന മലയാളികളുടെ സംഘടനയായ അബുദാബി ശക്തി തീയേറ്റേഴ്സിൻറെ മുഖ്യ സംഘാടകനായിരുന്നു. ഗൾഫ് യുദ്ധകാലത്ത് യുദ്ധലേഖകനായും പ്രവർത്തിച്ചു. ഇതിനിടയിൽ ‘ദുബായ് പുഴ’ അടക്കമുള്ള കൃഷ്ണദാസിൻറെ നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകൃതമായിരുന്നു. 1998-ൽ ഹോങ്കോങ് ബാങ്കിൽ നിന്നും വിരമിച്ച് നാട്ടിലേക്ക് മടങ്ങി.

കുടുംബപരമായി സാഹിത്യത്തോട് ബന്ധപ്പെട്ടിരുന്ന കൃഷ്ണദാസിന് നാട്ടിൽ സാഹിത്യവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തുടങ്ങണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് കുറച്ചു സുഹൃത്തുക്കളുമായി ചേർന്ന് തൃശ്ശൂർ കേന്ദ്രമാക്കി ഗ്രീൻ ബുക്ക്സ് തുടങ്ങുന്നത്.

 

 

 

Inline

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker