BREAKING NEWSLATESTNATIONAL

ഗ്ലാസില്‍ വെള്ളമെടുത്ത് കുടിച്ചു; ബിഹാറില്‍ ഭിന്നശേഷിക്കാരനെ തല്ലിക്കൊന്നു

പാട്‌ന: ഗ്ലാസില്‍ വെള്ളമെടുത്ത് കുടിച്ചതിന്റെ പേരില്‍ ഭിന്നശേഷിക്കാരനെ തല്ലിക്കൊന്നു. ബിഹാറിലെ ബെഗുസരായ് ജില്ലയിലെ ബഡേപുര ഗ്രാമത്തിലാണ് സംഭവം. ഛോട്ടേലാല്‍ സഹാനി (50) എന്നയാളാണ് കൊല്ലപ്പെട്ടത്. കേസില്‍ അന്വേഷണം ആരംഭിച്ച പോലീസ് ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒളിവില്‍ പോയവരെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
ദിനേശ് സഹാനി എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ച ചൗഹാരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് കൊലപാതകം നടന്നത്. വീട്ടിലേക്ക് എത്തുന്നതിനിടെ ഛോട്ടേലാല്‍ സഹാനിയും മകനും ദിനേശ് സഹാനിയുടെ വീടിന് സമീപത്തായി വെച്ചിരുന്ന കുടത്തില്‍ നിന്നും വെള്ളം ഗ്ലാസിലെടുത്ത് കുടിച്ചു.
സഹാനിയും മകനും വെള്ളം കുടിക്കുന്നത് ശ്രദ്ധയിപ്പെട്ട ദിനേശ് സഹാനി മകനും ചേര്‍ന്ന് ഇവരെ ചോദ്യം ചെയ്യുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. വടി ഉപയോഗിച്ചായിരുന്നു ആക്രമണം. ബഹളം കേട്ട് ഓടിക്കൂടിയ സമീപവാസികള്‍ പ്രശ്‌നത്തില്‍ ഇടപെടുകയും സഹാനിയെയും മകനെയും മര്‍ദ്ദനത്തില്‍ നിന്ന് രക്ഷിക്കുകയും വീട്ടിലേക്ക് പറഞ്ഞയക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവശനായതോടെ നടക്കാന്‍ കഴിയാതെ വന്നതോടെ ഛോട്ടേലാലിനെ നാട്ടുകാര്‍ വീട്ടിലെത്തി. ആരോഗനില കൂടുതല്‍ ഗുരുതരമായതോടെ ബെഗുസരായിലെ ആശുപത്രിയിലേക്ക് ഛോട്ടേലിനെ ഭാര്യ എത്തിച്ചു. ഇവിടെ നിന്നും പാട്‌ന മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകാതെ മരണം സംഭവിച്ചു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഛോട്ടേലാല്‍ സഹാനിയുടെ ചികിത്സയുടെ ചെലവുകള്‍ നാട്ടുകാരാണ് വഹിച്ചത്. മൃതദേഹം സംസ്‌കരിച്ചത് നാട്ടുകാരുടെ ഇടപെടല്‍ മൂലമാണ്. കേസിലെ മറ്റൊരു പ്രതിയായ ദീപക് സഹാനിക്കായി തെരച്ചില്‍ തുടരുകയാണെന്ന് ചൗഹാരി പോലീസ് വ്യക്തമാക്കി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker