KERALALATEST

ഗൗരിയമ്മയുടെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതി

​തിരുവനന്തപുരം: മുൻമന്ത്രിയും ജെഎസ്എസ് സ്ഥാപകനേതാവുമായ കെ ആർ ​ഗൗരിയമ്മയുടെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതി. പനി കുറഞ്ഞു. രക്തത്തിൽ അണുബാധയുണ്ടെന്നും ഇത് നിയന്ത്രിക്കാനുള്ള ശ്രമമാണ് നടത്തി വരുന്നതെന്നും ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു. പനിയും ശ്വാസതടസവും മൂലം കഴി‍ഞ്ഞ വ്യാഴാഴ്ചയാണ് ​ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് ഇല്ലെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഗൗരിയമ്മയെ സന്ദർശിച്ചു. തീവ്രപരിചരണ വിഭാഗത്തിലാണിപ്പോൾ.ആഴ്ചകൾക്ക് മുൻപായിരുന്നു 102കാരിയായ കെ ആർ ഗൗരിയമ്മ ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് താമസം മാറ്റിയത്.

Related Articles

Back to top button