NRI

ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 103 ആയി

ഗൾഫിലെ അഞ്ച് രാജ്യങ്ങളിലായി കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 103 ആയി. ഒരു ഡോക്ടറും രണ്ട് നഴ്സുമാരും ഇതിൽ ഉൾപ്പെടുന്നു. ഗൾഫിൽ ഏറ്റവുമധികം മലയാളികളുള്ള യുഎഇയിലാണ് ഏറ്റവുമധികം മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

63 മലയാളികളാണ് യുഎഇയില്‍ ഇതുവരെ മരിച്ചത്. ഏപ്രിൽ ഒന്നിന് യുഎഇയില്‍ റിപ്പോർട്ട് ചെയ്ത ആദ്യ കോവിഡ് മരണവും മലയാളിയുടേതായിരുന്നു. തൃശൂർ മൂന്ന് പീടിക സ്വദേശി പരീത്. ഇദ്ദേഹം ഉൾപ്പെടെ 28 പേരാണ് ദുബായിൽ മരിച്ചത്.

അബുദാബിയിൽ-24, , ഷാർജ-4, അജ്മാൻ-3, റാസൽഖൈമ- 3, ഫുജൈറ-1 എന്നിങ്ങനെയാണ് യുഎഇയിലെ വിവിധ എമിറേറ്റ്സുകളിൽ മരിച്ച മലയാളികളുടെ എണ്ണം.
നഴ്സായ കൊല്ലം സ്വദേശി ലാലി തോമസ് ഉൾപ്പെടെ 19 പേർ സൗദിയിലും തിരുവല്ല മഞ്ഞടി സ്വദേശി നഴ്സായ ആനി മാത്യു ഉൾപ്പെടെ 18 പേർ കുവൈറ്റിലും മരിച്ചു. ഒമാനിൽ ചങ്ങനാശ്ശേരി സ്വദേശി ഡോ. രാജേന്ദ്രൻ നായരടക്കം രണ്ട് മലയാളികളാണ് മരിച്ചത്. ഖത്തറിലും ഒരു മലയാളി മരിച്ചു. ഔദ്യോഗിക കണക്കുകൾ പുറത്തു വരുമ്പോൾ മരണ നിരക്ക് ഉയർന്നേക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button