BREAKINGINTERNATIONALNATIONAL

ചടങ്ങിനിടെ വരന് സര്‍ക്കാര്‍ ജോലിയില്ലെന്നറിഞ്ഞു, അപ്പോള്‍ത്തന്നെ വിവാഹത്തില്‍ നിന്നും പിന്മാറി യുവതി

വരന് സര്‍ക്കാര്‍ ജോലി വേണം എന്ന് ആ?ഗ്രഹിക്കുന്ന ഒരുപാട് സ്ത്രീകളുണ്ടാവും. എന്നാല്‍, വരമാല ചടങ്ങിന് ശേഷം വരന് സ്വകാര്യ കമ്പനിയിലാണ് ജോലി എന്ന് ആരോപിച്ച് വിവാഹം വേണ്ടെന്ന് വയ്ക്കുന്നവരുണ്ടാകുമോ? അസാധാരണമായ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ഉത്തര്‍ പ്രദേശിലാണ്.
യുവതി നേരത്തെ കരുതിയിരുന്നത് വരന് സര്‍ക്കാര്‍ ജോലിയാണ് എന്നായിരുന്നു. എന്നാല്‍, വിവാഹച്ചടങ്ങിനിടെയാണ് വരന് സര്‍ക്കാര്‍ ജോലിയില്ല എന്ന് അറിയുന്നതത്രെ. പിന്നാലെ, വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദ് ജില്ലയിലാണ് ഈ സംഭവം നടന്നത്.
വരന്‍ ഒരു സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു. പ്രതിമാസം 1.2 ലക്ഷം രൂപ സമ്പാദിക്കുന്നുമുണ്ട്. ഛത്തീസ്ഗഡിലെ ബല്‍റാംപൂര്‍ സ്വദേശിയാണ് യുവാവ്. നാട്ടില്‍ ഇയാള്‍ക്ക് ആറ് പ്ലോട്ടുകളും 20 ബിഗാസ് ഭൂമിയും ഉണ്ടായിരുന്നുവത്രെ. എന്നാല്‍, ഇത്രയൊക്കെ ഉണ്ടായിട്ടും വരന് സര്‍ക്കാര്‍ ജോലിയില്ല എന്ന് പറഞ്ഞ് യുവതി വരനൊപ്പം പോവാന്‍ തയ്യാറാവാതിരിക്കുകയായിരുന്നു.
സംഭവം ഇങ്ങനെയായിരുന്നു: വിവാഹദിവസം രാത്രി വരനും സംഘവും എത്തി, ദ്വാരചാര്‍ ചടങ്ങും പിന്നാലെ വരമാല ചടങ്ങും നടന്നു. പിന്നാലെയാണ് രാത്രിയോടെ വധു വരന് സര്‍ക്കാര്‍ ജോലി ഇല്ല എന്ന് അറിയുന്നത്. അതോടെ അവള്‍ വിവാഹത്തിന് വിസമ്മതിക്കുകയായിരുന്നു.
ഇതോടെ രണ്ട് വീട്ടുകാരും യുവതിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. എന്നാല്‍, അവള്‍ ഒരുതരത്തിലും സമ്മതിച്ചില്ല. വരന്റെ സാലറി സ്ലിപ്പും കാണിച്ചത്രെ. എന്നിട്ടും വധു സമ്മതിക്കാതെ വന്നതോടെ വീട്ടുകാര്‍ വിവാഹം വേണ്ട എന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. അതുവരെ വന്ന ചെലവുകള്‍ ഇരുകൂട്ടരും ഭാ?ഗിച്ചെടുക്കാം എന്ന് തീരുമാനിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Related Articles

Back to top button