KERALANEWS

“ചടയൻ ഗോവിന്ദന്റെ മകൻ ചെറിയ ചായക്കട നടത്തി ജീവിക്കുന്നു; മൾട്ടി നാഷണൽ കമ്പനികളിലോ പാർട്ടി സ്ഥാപനങ്ങളുടെ തലപ്പത്തോ മകന് സ്ഥാപിക്കാൻ നേതാവിന് കഴിഞ്ഞില്ല”: സിപിഎം നേതാക്കളെ കുത്തി വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി പോരാളി ഷാജി

സി.പി.എമ്മിനെതിരെ വിമർശനവുമായി വീണ്ടും പോരാളി ഷാജിയുടെ ഫേസ്ബുക്ക് കുറിപ്പ്. സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്‍റെ മകനെക്കുറിച്ചുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് നേതാക്കള്‍ക്കെതിരെ വിമർശനമുയർത്തുന്നത്. ചടയൻ ഗോവിന്ദന്‍റെ മകൻ സുഭാഷ് കമ്ബില്‍ ടൗണില്‍ ചായക്കട നടത്തുകയാണെന്ന് പറഞ്ഞതാണ് കുറിപ്പ് ആരംഭിക്കുന്നത്. സുഭാഷിന് ദേശാഭിമാനിയില്‍ ജോലികിട്ടിയിരുന്നെന്നും എന്നാല്‍, ഇതിനെതിരെ പ്രതിഷേധം പാർട്ടിക്കുള്ളില്‍ ഉരുണ്ടുകൂടിയെന്നും ഇത് മനസ്സിലാക്കിയ ചടയൻ മകനോട് ജോലി മതിയാക്കി വീട്ടിലേക്ക് തിരിച്ചുപോകാൻ അവശ്യപ്പെടുകയായിരുന്നെന്നും കുറിപ്പില്‍ പറയുന്നു. അന്ന് പാർട്ടിക്കുള്ളില്‍ പ്രതിഷേധം കുത്തി പൊക്കിയവരുടെ മക്കളെല്ലാം ഇന്ന് പാർട്ടി സ്ഥാപനത്തില്‍ കഴകക്കാരണെന്നത് ചരിത്രത്തിലെ മറ്റൊരു വിരോധാഭാസമാണെന്നും പോരാളി ഷാജി കുറ്റപ്പെടുത്തുന്നു.

Related Articles

Back to top button