ചണ്ഡീഗഡ് സര്‍വകലാശാല ഹോസ്റ്റലിലെ വിദ്യാര്‍ഥികളുടെ അശ്ലീല വിഡീയോ പ്രചരിച്ചെന്ന കേസില്‍ സൈനികന് പിടിയിലായി. അരുണാചല്‍ പ്രദേശ് സ്വദേശി സഞ്ജീവ് സിംഗ് ആണ് അറസ്റ്റിലായത്.അരുണാചലിലെ സേല പാസ് മേഖലയില്‍ നിന്ന് പിടിയിലായ സിംഗ് അടക്കം നാല് പ്രതികളാണ് കേസിലുള്ളത്. കേസിലെ പ്രധാന പ്രതിയായ ഹോസ്റ്റല്‍ അന്തേവാസിയായ പെണ്‍കുട്ടിയെ, കാമുകന് അയച്ച വിഡീയോകളും ഫോട്ടോകളും പ്രസിദ്ധീകരിക്കുമെന്ന് പറഞ്ഞ് ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു.മറ്റ് വിദ്യാര്‍ഥിനികളുടെ ശുചിമുറി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പെണ്‍കുട്ടിയെ ഇവര്‍ പ്രേരിപ്പിച്ചിരുന്നു.സെപ്റ്റംബര്‍ 18-ന് സംഭവം പുറത്തറിഞ്ഞതോടെ സര്‍വകലാശാലയില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഹോസ്റ്റല്‍ നിവാസികളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നെന്ന ആരോപണം വ്യാജമാണെന്നും പ്രതിയായ പെണ്‍കുട്ടി പകര്‍ത്തിയ സ്വന്തം വിഡീയോ മാത്രമാണ് പ്രതികള്‍ കരസ്ഥമാക്കിയതെന്നും പോലീസ് കണ്ടെത്തിയിരുന്നു.