BUSINESSBUSINESS NEWS

ചന്ദ്രിക പുഷ്പവേദ സോപ്പ് വിപണിയില്‍

തിരുവനന്തപുരം : കേരളത്തിലെ മുന്‍നിര ആയുര്‍വേദ സോപ്പായ ചന്ദ്രിക, പുഷ്പവേദ സോപ്പ് വിപണിയില്‍ എത്തിച്ചു. 80 വര്‍ഷത്തെ പാരമ്പര്യമുള്ള ചന്ദ്രിക കുടുംബത്തില്‍ നിന്നും വിപണിയില്‍ എത്തുന്ന ഏറ്റവും പുതിയ ഉല്‍പ്പന്നമാണ് പുഷ്പവേദ.
ചലച്ചിത്രതാരം മാളവിക മോഹനനാണ് പുഷ്പവേദയുടെ ബ്രാന്‍ഡ് അംമ്പാസഡര്‍ പുതിയ ചന്ദ്രിക പുഷ്പവേദ സോപ്പ് 100 ഗ്രാം പായ്ക്കുകളിലും, 125 ഗ്രാം തൂക്കത്തി? 3എണ്ണം വീതമുള്ള ബണ്ടില്‍ പായ്ക്കുകളായും എല്ലാ പ്രമുഖ സ്‌റ്റോറുകളിലും ലഭ്യമാകും.
ചെമ്പരത്തി, താമര, മുല്ലപ്പൂവ്, ജമന്തി, റോസ്, കുങ്കുമപ്പൂവ്, സൂര്യകാന്തി, ശങ്കുപുഷ്പം തുടങ്ങിയ 10 വ്യത്യസ്ത പൂക്കളുടെ സംയോജനമായ പുഷ്പവേദ ഒരു സമ്പൂര്‍ണ്ണ സൗന്ദര്യ സംരക്ഷണോപാധിയാണ്.
ഇതില്‍ അടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ മോയ്‌സ്ചറൈസര്‍ ചര്‍മ്മത്തെ ഉറപ്പുള്ളതാക്കുന്നു, താമര ജലാംശം നല്‍കുകയും മുഖക്കുരു തടയുകയും ചെയ്യുന്നു, മുല്ലപ്പൂവ് ചര്‍മ്മത്തെ പോഷിപ്പിക്കുകയും മിനുസം നല്‍കുകയും ചെയ്യുന്നു, മഗ്‌നോളിയ ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു, ജമന്തി ചര്‍മ്മത്തിന്റെ ദോഷം പരിഹരിക്കുകയും ചകര്‍മ്മത്തില്‍ ചുളിവുകളുണ്ടാകുന്നത് തടയുകയും ചെയ്യുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker