NEWSSPORTS

ചരിത്രം കുറിച്ച് ലക്ഷ്യ സെൻ; പുരുഷ ബാഡ്മിന്റണില്‍ സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ താരം

പാരീസ് ഒളിമ്പിക്‌സ് പുരുഷ വിഭാഗം ബാഡ്‌മിന്റണില്‍ സെമി ഫൈനലില്‍ കടന്ന് ഇന്ത്യയുടെ ലക്ഷ്യ സെൻ. ഒളിമ്പിക്‌സിന്റെ ചരിത്രത്തില്‍ സെമി ഫൈനലിലെത്തുന്ന ആദ്യ പുരുഷ താരമാണ് ലക്ഷ്യ സെൻ. ചൈനീസ് തായ്‌പെയുടെ ചൗ ടീൻ ചെന്നിനെയാണ് താരം പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് നഷ്ടമായതിന് ശേഷമായിരുന്നു തിരിച്ചുവരവ്. 19-21, 21-15, 21-12.

പ്രീ ക്വാർട്ടറില്‍ ഇന്ത്യയുടെ എച്ച് എസ് പ്രണോയിയെ പരാജയപ്പെടുത്തിയായിരുന്നു ലക്ഷ്യ ക്വാർട്ടറിലേക്ക് കുതിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു പ്രണോയിയെ കീഴടക്കിയത്. സ്കോർ 21-12, 21-6.

 

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഗട്ടിമാലയുടെ കെവിൻ കോർഡനെയാണ് പരാജയപ്പെടുത്തിയത്. സ്കോർ 21-8, 22-20

രണ്ടാം മത്സരത്തില്‍ ബല്‍ജിയത്തിന്റെ ജൂലിയൻ കരാഗിയായിരുന്നു എതിരാളി. ഇവിടെയും ജയം നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു. സ്കോർ 21-19, 21-14.

Related Articles

Back to top button