LATESTOTHERSSPORTS

ചരിത്രവിജയവുമായി ഇന്ത്യ; തോമസ് കപ്പ് ബാഡ്മിന്റണില്‍ കന്നിക്കിരീടം

ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്മിന്റണില്‍ ഇന്ത്യക്ക് ചരിത്ര വിജയം. ഫൈനലില്‍ ഇന്തോനേഷ്യയെ തകര്‍ത്ത് ഇന്ത്യ കന്നിക്കിരീടം നേടി. ഫൈനലിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. രണ്ട് സിംഗിള്‍സിലും ഒരു ഡബിള്‍സിലുമാണ് ജയം. ഇനി രണ്ട് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്.
ആദ്യ മെന്‍സ് സിംഗിള്‍സില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ ഇന്തോനേഷ്യയുടെ ആന്റണി സിനിസുക ഗിന്റിങ്ങിനെ പരാജയപ്പെടുത്തി. സ്‌കോര്‍ 21-8, 17-21, 16-21. ആദ്യം ഗെയിം നഷ്ടപ്പെടുത്തിയ ലക്ഷ്യ സെന്‍ മികച്ച തിരിച്ചുവരവാണ് മത്സരത്തില്‍ നടത്തിയത്. ആദ്യ ഗെയിമില്‍ എട്ട് പോയിന്റ് മാത്രം നേടിയ ലക്ഷ്, അടുത്ത രണ്ട് ഗെയിമിലും മികച്ച പോരാട്ടം നടത്തി മത്സരം കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു.

രണ്ടം മത്സരത്തില്‍ ഇന്ത്യയുടെ സാത്വിക് സായ് രാജ് രെങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ചേര്‍ന്ന് ഇന്തോനേഷ്യയുടെ മുഹമ്മദ് അഹ്‌സാന്‍, കെവിന്‍ സഞ്ജയ ജോഡിയെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 18-21, 23-21, 21-19.
മൂന്നാം മത്സരത്തില്‍ കിഡംബി ശ്രീകാന്ത്, ജൊനാദന്‍ ക്രിസ്റ്റിയെ തകര്‍ത്തു. സ്‌കോര്‍: 21-15, 23-21.
73 വര്‍ഷത്തെ പാരമ്പര്യമുള്ള തോമസ് കപ്പില്‍ ആദ്യമായാണ് ഇന്ത്യ കിരീടം നേടുന്നത്. 1952ലും 1955ലും 1979ലും സെമിയിലെത്തിയെങ്കിലും ഇന്ത്യയുടെ ആദ്യ ഫൈനല്‍ പോരാട്ടമായിന്നു ഇത്. 1979ലെ സെമിഫൈനലില്‍ എതിരാളികള്‍ ഇന്തോനേഷ്യയായിരുന്നു.
സെമിഫൈനലില്‍ ഡെന്മാര്‍ക്കിനെ തോല്‍പിച്ചായിരുന്നു ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. ഇന്ത്യന്‍ ബാഡ്മിന്റണ്‍ ചരിത്രത്തിലെ നിര്‍ണായക നേട്ടമാണ് എച്ച് എസ് പ്രണോയ് നയിച്ച സംഘത്തിലൂടെ ഇന്ത്യ കൈവരിച്ചത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker