BREAKINGKERALA

ചാനല്‍ ചര്‍ച്ചകളില്‍ സിപിഎം പങ്കെടുക്കേണ്ടതുണ്ടോ എന്ന് ഗൗരവപൂര്‍വം ചര്‍ച്ചചെയ്യും -എം.വി. ഗോവിന്ദന്‍

വൈകുന്നേരങ്ങളില്‍ ടെലിവിഷന്‍ വാര്‍ത്താ ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകളിലേക്ക് പ്രതിനിധികളെ അയക്കേണ്ടതുണ്ടോ എന്ന കാര്യം പാര്‍ട്ടി ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വര്‍ വിഷയത്തില്‍ എന്തുകൊണ്ടാണ് ചാനല്‍ ചര്‍ച്ചകളിലേക്ക് സി.പി.എം. പ്രതിനിധികളെ അയക്കാത്തത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു എം.വി. ഗോവിന്ദന്‍.
‘എന്തിനാണ് ഈ വിഷയം ഇതിനുമാത്രം ചര്‍ച്ച ചെയ്യേണ്ട കാര്യം? കാര്യമില്ല. ഞങ്ങള്‍ക്ക് ഒരു പ്രതിസന്ധിയുമില്ല. ഞങ്ങള്‍ക്ക് പ്രതിസന്ധി ഇല്ലാത്തതുകൊണ്ടല്ലേ വരാത്തത്. നിങ്ങളെന്തും പറഞ്ഞോ. ഈ വിഷയം മാത്രമല്ല. പലേ വിഷയത്തെ സംബന്ധിച്ചും ആലോചിക്കേണ്ടതുണ്ട്. നിങ്ങള് ഇങ്ങനെ വൈകുന്നേരം വൈകുന്നേരമാകുമ്പൊ ഇരുന്ന് കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കാന്‍ വേണ്ടിയിട്ടുള്ള ഒരു ചര്‍ച്ചയും ആ ചര്‍ച്ചയുടെ ഭാഗമായിട്ട് ഞങ്ങളുടെ ഏതെങ്കിലുമൊരാളെ വിളിക്കും. പതിനഞ്ചാളെ വേറെയും വിളിക്കും. എന്നിട്ട് എല്ലാവരും കൂടി ചേര്‍ന്ന് സി.പി.എമ്മിന് വിരുദ്ധമായ ഒരു ആശയം ഉത്പാദിപ്പിക്കുന്ന ഈ വൈകുന്നേരത്തെ ചര്‍ച്ചയില്‍ സി.പി.എം. പങ്കെടുക്കേണ്ടതുണ്ടോ എന്ന കാര്യം ഞങ്ങള് ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യാന്‍ പോകുകയാണ്.’ -എം.വി. ഗോവിന്ദന്‍ പറഞ്ഞു.

Related Articles

Back to top button