തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കാനുള്ള തീരുമാനവുമായി മുന്നോട്ട് തന്നെ പോകുമെന്ന് മന്ത്രി ആര്‍ ബിന്ദു. ഗവര്‍ണര്‍ തന്റെ ഉത്തരവാദിത്തം നിര്‍വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍വകലാശാലകളിലെ ചാന്‍സലര്‍മാരെ തീരുമാനിക്കുന്നത് സംസ്ഥാന സര്‍ക്കാരായിരിക്കും. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചില്ലെങ്കില്‍ സഭയില്‍ ബില്ല് പാസാക്കും. ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ അനിശ്ചിതത്വമില്ലെന്നും സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ ആര്‍ ബിന്ദു വ്യക്തമാക്കി.