കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ എന്‍ഐഎ റെയ്ഡ്. വിശാഖപട്ടണത്തെ ചാരവൃത്തി കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. ഹൈദരാബാദ് യൂണിറ്റാണ് പരിശോധന നടത്തുന്നത്. റെയ്ഡില്‍ കപ്പല്‍ശാലയിലെ ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു. കപ്പല്‍ശാലയില്‍ നിന്നും തന്ത്ര പ്രധാന ചിത്രങ്ങള്‍ ചോര്‍ത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഹണി ട്രാപ്പ് തെളിഞ്ഞതോടെയാണ് കൊച്ചിയിലേക്ക് ഹൈദരാബാദ് ടീം എത്തിയത്. പ്രതിരോധ കപ്പലുകളുടെ വിവരങ്ങള്‍ ജീവനക്കാരനില്‍ നിന്നും ചോര്‍ന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി കസ്റ്റഡിയില്‍ എടുത്തയാളെ ചോദ്യം ചെയ്ത് വരികയാണ്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. ഇയാളെ ഹൈദരാബാദിലേക്ക് കൊണ്ടു പോകും.
മുന്‍പും കൊച്ചി കപ്പല്‍ശാലയിലയില്‍ ഹണിട്രാപ്പില്‍ കുടുങ്ങി തന്ത്രപ്രധാനമായി ചിത്രങ്ങള്‍ അയച്ചു നല്‍കിയ ജീവനക്കാരന്‍ പിടിയിലായിട്ടുണ്ട്. കൂടാതെ രണ്ട് ഇതര സംസ്ഥാനതൊഴിലാളികള്‍ കപ്പല്‍ശാലയിലെ ചിത്രങ്ങളെടുത്തത് സംബന്ധിച്ച് അന്വേഷണം എന്‍ഐഎ ആരംഭിച്ചിരുന്നു.
85 Less than a minute