ഫോണ്‍ കുത്തിയിട്ടാല്‍ ഫുള്‍ ചാര്‍ജാകാന്‍ എത്ര സമയമെടുക്കും.ഒരുപാട് സമയമെടുക്കുമല്ലേ. സാധാരണ എടുക്കുന്നതിനെക്കാള്‍ വേഗത്തില്‍ ഉപയോക്താക്കളുടെ ഉപകരണങ്ങളെ ചാര്‍ജ് ചെയ്യാന്‍ അനുവദിക്കുന്ന ചാര്‍ജറുമായി റെഡ്മീ. അഞ്ച് മിനിറ്റിനുള്ളില്‍ ഒരു സ്മാര്‍ട്ട്ഫോണ്‍ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാനാകുമെന്ന് പറയപ്പെടുന്ന 300ണ ഇമ്മോര്‍ട്ടല്‍ സെക്കന്‍ഡ് ചാര്‍ജര്‍ എന്ന പുതിയ ഫാസ്റ്റ് ചാര്‍ജിങ് സാങ്കേതികവിദ്യ റെഡ്മീയാണ് ഔദ്യോഗികമായി അവതരിപ്പിക്കുന്നത്.
ഈ സാങ്കേതികവിദ്യയുടെ സാങ്കേതിക വശങ്ങളെ പറ്റി കമ്പനി ഇതുവരെ പറഞ്ഞിട്ടില്ല. ഉല്‍പ്പന്നങ്ങളും ബ്രാന്‍ഡുകളും പല തരത്തിലുള്ള ഫാസ്റ്റ് ചാര്‍ജിങ്ങാണ് ഉപയോഗിക്കുന്നത്. റെഡ്മിയുടെ സാങ്കേതിക വിദ്യ സംബന്ധിച്ച് ചൈനീസ് സോഷ്യല്‍ മീഡിയ സൈറ്റ് വെയ്ബോയില്‍ വന്ന പോസ്റ്റ് അനുസരിച്ച്, പുതിയ ചാര്‍ജിംഗ് സാങ്കേതികവിദ്യയ്ക്ക് ‘300W ഇമ്മോര്‍ട്ടല്‍ സെക്കന്‍ഡ് ചാര്‍ജര്‍’ എന്നാണ് പേരിട്ടിരിക്കുന്നത്.
ഇതിനെയൊരു ബദല്‍ ചാര്‍ജിംഗ് സാങ്കേതികവിദ്യയായണ് ഷവോമി അവതരിപ്പിച്ചിരിക്കുന്നത്. ചാര്‍ജിംഗ് സാങ്കേതികവിദ്യയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിടുമെന്നാണ് വിലയിരുത്തല്‍. 4,100mAh ബാറ്ററി 43 സെക്കന്‍ഡിനുള്ളില്‍ 10 ശതമാനവും രണ്ട് മിനിറ്റും 13 സെക്കന്‍ഡും കൊണ്ട് 50 ശതമാനവും അഞ്ച് മിനിറ്റിനുള്ളില്‍ 100 ശതമാനവും ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നാണ് പുതിയ സാങ്കേതികവിദ്യ അവകാശപ്പെടുന്നത്.
ചൈനയില്‍ മാത്രം ലഭ്യമായ റെഡ്മി നോട്ട് 12 ഡിസ്‌കവറി എഡിഷന്‍ കമ്പനിയുടെ ഇതുവരെയുള്ള ഏറ്റവും വേഗതയേറിയ ചാര്‍ജ്ജിംഗ് സ്മാര്‍ട്ട്ഫോണാണ്. 210ണ ചാര്‍ജിംഗിനെ സപ്പോര്‍ട്ട് ചെയ്യുന്ന ഫോണാണിത്. ഏകദേശം 10 മിനിറ്റിനുള്ളില്‍ ഉപകരണം പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യപ്പെടുമെന്നാണ് അവകാശവാദം.
240ണ ചാര്‍ജിംഗുള്ള ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട്ഫോണായി റിയല്‍മി ജിടി നിയോ 5 നെ ഈ വര്‍ഷം ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു. 10 മിനിറ്റിനുള്ളില്‍ 4,600mAh ബാറ്ററി പിന്തുണയുള്ള ഫോണ്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യപ്പെടുന്നു. ഒരു ഡടആഇ പോര്‍ട്ടിന് സപ്പോര്‍ട്ടിന് കഴിയുന്ന ഏറ്റവും വേഗതയേറിയ ചാര്‍ജിംഗ് വേഗതയാണിതെന്ന് പറയപ്പെടുന്നു.