കോഴിക്കോട്: ചാലിയത്ത് തീരത്ത് നിര്‍ത്തിയിട്ടിരുന്ന ബോട്ടിന് തീപിടിച്ചു. ബോട്ടിലുണ്ടായിരുന്ന തൊഴിലാളികള്‍ കടലില്‍ ചാടി രക്ഷപെട്ടു.
ബോട്ടിനുള്ളില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ അബദ്ധത്തില്‍ തീപടരുകയായിരുന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. ബോട്ട് പൂര്‍ണമായും കത്തിനശിച്ചു.