കല്‍പ്പറ്റ : ചാലിയാര്‍ പുഴയില്‍ തെരച്ചിലിന് പോയ 18 രക്ഷാപ്രവര്‍ത്തകര്‍ വനത്തില്‍ കുടുങ്ങി. സൂചിപ്പറയുടെ സമീപത്തെ കാന്തപ്പാറയിലാണ് ഇവര്‍ കുടുങ്ങിയത്. ഇവിടെ നിന്ന് കണ്ടെത്തിയ മൃതദേഹവും കൊണ്ടുവരാന്‍ കഴിയുന്നില്ല. ചാലിയാര്‍ പുഴ വനത്തിലൂടെ ഒഴുകുന്ന പ്രദേശങ്ങളില്‍ വ്യാപകമായി തെരച്ചില്‍ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് രക്ഷാപ്രവര്‍ത്തകര്‍ ഇന്ന് രാവിലെ തെരച്ചിലിനായി പോയത്. ഉരുള്‍പ്പൊട്ടി ചാലിയാറിലൂടെ ഒഴുകിയെത്തിയ കല്ലുകള്‍ക്കും മരങ്ങള്‍ക്കും ഇടയിലാണ് മൃതദേഹങ്ങളും ശരീരഭാഗങ്ങളും കിടക്കുന്നത്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് ഊ പ്രദേശങ്ങളില്‍ തെരച്ചില്‍ നടത്തുന്നത്.
53 Less than a minute