KERALABREAKINGNEWS

ചാൻസലർക്കെതിരെ കേസിനായി വിസിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്ന് ചെലവിട്ട പണം തിരിച്ചടയ്ക്കണം: ഗവർണർ

ചാൻസലർക്കെതിരെ കേസ് നടത്താൻ വെെസ് ചാന്‍സലർമാർ യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്ന് ചെലവിട്ട തുക തിരിച്ചടക്കാന്‍ നിർദേശം. വിസിമാർ കേസ് സ്വന്തം ചെലവിൽ നടത്തണമെന്ന് ചാന്‍സലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ നിർദേശിച്ചു. കേസ് നടത്താനായി ഒരു കോടി പതിമൂന്നു ലക്ഷം രൂപയാണ് വിസിമാർ ചെലവാക്കിയിരിക്കുന്നത്.

ഇത്രയും തുക ചെലവിട്ടതിന് നീതീകരണമില്ലെന്നും ധന ദുർവിനിയോഗമാണെന്നും തുക വിസിമാർ ഉടനടി തിരിച്ചടയച്ച് റിപ്പോർട്ട്‌ ചെയ്യണമെന്നുമാണ് ഗവർണറുടെ നിർദേശം. ഇക്കാര്യം ആവശ്യപ്പെട്ട് വിസിമാർക്ക് നോട്ടീസ് നല്‍കി. വൈസ് ചാന്‍സലര്‍മാരെ അസാധുവാക്കിയ ചാന്‍സലര്‍മാരുടെ നടപടിക്കെതിരെ സര്‍വ്വകലാശാല ഫണ്ട് ഉപയോഗിച്ചായിരുന്നു വിസിമാര്‍ കോടതിയെ സമീപിച്ചത്. ഈ തുക ഉള്‍പ്പെടെയുള്ള തുകയാണ് തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടിരുന്നത്

Related Articles

Back to top button