തൃശൂര്‍: മെഡിക്കല്‍ കോളജില്‍ വൃക്കരോഗിയായ കോവിഡ് ബാധിതന് ചികില്‍സ കിട്ടാതെ മരിച്ചെന്ന പരാതിയില്‍ ഡിഎംഒ അന്വേഷണത്തിന് ഉത്തരവിട്ടു. കോവിഡ് ചികില്‍സ കിട്ടുന്നില്ലെന്ന് കാട്ടി വാടാനപ്പള്ളി സ്വദേശി നകുലന് വിഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെയായിരുന്നു മരണം. കോവിഡ് വാര്‍ഡില്‍ ചികില്‍സ കിട്ടുന്നില്ലെന്നായിരുന്നു ആക്ഷേപം.
വിഡിയോ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെ മെഡിക്കല്‍ കോളജ് അധികൃതര്‍ ഇടപ്പെട്ട് ചികില്‍സ തരപ്പെടുത്തി. പക്ഷേ, വൃക്കരോഗി കൂടിയായതിനാല്‍ നകുലന് മരിച്ചു. വിഡിയോ സന്ദേശം നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഡിഎംഒ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പന്ത്രണ്ടു വര്‍ഷമായി വൃക്കരോഗത്തിന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
കഴിഞ്ഞ ദിവസം വന്നപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട്, ആരോഗ്യനില വഷളായി. മരണം സംഭവിക്കുകയും ചെയ്തു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയിട്ടുണ്ട്. നിലവിലുള്ള ജീവനക്കാര്‍ക്ക് ഇത്രയും രോഗികള്‍ക്ക് ഒരേസമയം ചികില്‍സ നല്‍കുക പ്രയാസമായിട്ടുണ്ട്.