BREAKING NEWSHEALTHWORLD

ചികിത്സ കൂടാതെ രണ്ടാമത് ഒരാള്‍ കൂടി എച്ച്‌ഐവിയില്‍ നിന്നു മുക്തി നേടി

ബോസ്റ്റണ്‍: എച്ച്‌ഐവി പോസിറ്റീവ് ആയശേഷം ചികിത്സ കൂടാതെ വൈറസ് മുക്തനായ ലോകത്തെ രണ്ടാമത്തെ രോഗി അര്‍ജന്റീനയിലെ എസ്‌പെരാന്‍സ പട്ടണത്തില്‍. ആന്റി റെട്രോവൈറല്‍ മരുന്നുകള്‍ ഒന്നും ഇദ്ദേഹം ഉപയോഗിച്ചിട്ടില്ല.
എച്ച്‌ഐവി ബാധിതരുടെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടാതിരിക്കാന്‍ പേരിനു പകരം ഇവര്‍ താമസിക്കുന്ന സ്ഥലങ്ങളുടെ കൂടെ പേഷ്യന്റ് എന്നു ചേര്‍ത്ത് ശാസ്ത്രജ്ഞര്‍ ഉപയോഗിക്കാറുണ്ട്. ഈ രോഗിയുടെ രക്തത്തിലും ശരീരകലകളിലുമുള്ള 150 കോടിയിലധികം കോശങ്ങളില്‍ പരിശോധനയും പഠനവും നടത്തിയെന്നും വൈറസ് പൂര്‍ണമായി ഒഴിവായെന്നും ഗവേഷകര്‍ അറിയിച്ചു.
പഠനം ‘അനല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍’ എന്ന ശാസ്ത്രജേണലില്‍ പ്രസിദ്ധീകരിച്ചു. മറ്റ് എച്ച്‌ഐവി ബാധിതരുടെ പ്രതിരോധവ്യവസ്ഥയെ വൈറസിനെതിരായ സ്വാഭാവിക പ്രതിരോധം കൈവരിക്കാവുന്ന വിധം മാറ്റാനുള്ള മാര്‍ഗങ്ങള്‍ ഈ രോഗിയില്‍ നടത്തുന്ന പഠനങ്ങളിലൂടെ ലഭിക്കുമെന്നു ഗവേഷകര്‍ പ്രത്യാശിക്കുന്നു.
എച്ച്‌ഐവി ബാധിക്കുമ്പോള്‍, വൈറസ് അതിന്റെ ജനിതകഘടനയുടെ പകര്‍പ്പുകള്‍ കോശങ്ങളിലെ ഡിഎന്‍എയിലോ മറ്റു ജനിതകവസ്തുക്കളിലോ സൂക്ഷിക്കും. വൈറല്‍ റിസര്‍വോയര്‍ എന്നറിയപ്പെടുന്ന ഈ സംഭരണി ഉപയോഗിച്ച് ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധത്തില്‍ നിന്നും മരുന്നുകളില്‍ നിന്നും രക്ഷനേടും.
ആന്റി റെട്രോവൈറല്‍ ചികിത്സയിലൂടെ വൈറസുകളുടെ പെരുക്കം തടയാമെങ്കിലും സംഭരണികള്‍ നിലനില്‍ക്കും. എന്നാല്‍, എസ്‌പെരാന്‍സയിലെ രോഗിക്ക് ഈ വൈറല്‍ സംഭരണിയെ സ്വന്തം പ്രതിരോധശേഷി ഉപയോഗിച്ചു നശിപ്പിക്കാന്‍ കഴിഞ്ഞു. ‘സ്റ്റെര്‍ലൈസിങ് ക്യൂര്‍’ എന്നു വൈദ്യശാസ്ത്രം വിളിക്കുന്ന ഈ സൗഖ്യം നേടാന്‍ കഴിഞ്ഞ വര്‍ഷം യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള ഒരു രോഗിക്കും സാധിച്ചിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker