BREAKING NEWSWORLD

ചിറകുകള്‍ സെക്‌സിയാണ്; അതുകൊണ്ട് വിമാനമാണ് കാമുകന്‍, വിവാഹം കഴിക്കാനൊരുങ്ങി 23 കാരി

എതിര്‍ലിംഗങ്ങളോട് താല്‍പര്യം തോന്നുന്നത് സാധാരണമാണ്. എന്നാല്‍, സ്വന്തം ലിംഗക്കാരോട് തന്നെ അഭിനിവേശം തോന്നുന്ന ലൈംഗിക ന്യൂനപക്ഷവും ഉണ്ട്. എന്നാല്‍, ഇതില്‍ ഒന്നിലും പെടാതെ വസ്തുക്കളോട് ലൈംഗിക താത്പര്യം തൊന്നുന്ന ഒരു വിഭാഗവും ലോകത്തുണ്ട്. അത്തരത്തില്‍ ഒരു പെണ്‍കുട്ടിയുടെ വിശേഷങ്ങളാണ് ഇന്ന് ചര്‍ച്ചയായിരിക്കുന്നത്.
സാറാ റോഡോ എന്ന 23 കാരിക്ക് വിമാനങ്ങളുമായാണ് പ്രണയബന്ധം. ബോയിങ്ങ് 737 വിമാനത്തെ തന്റെ കാമുകനായാണ് ഇവര്‍ കണക്കാക്കുന്നത്. ജര്‍മനിയിലാണ് ഇത്തരത്തില്‍ വിചിത്രമായ സംഭവമുണ്ടായിരിക്കുന്നത്.
വിമാനങ്ങളോടുള്ള തന്റെ ഈ അഭിനിവേശം കാരണം സാധിക്കുമ്പോഴെല്ലാം വിമാനയാത്ര തന്നെയാണ് ഇവര്‍ സ്വീകരിക്കാറുള്ളത്. അമ്പതിലധികം വിമാനങ്ങളുടെ ചെറുമോഡലുകളും അവര്‍ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തന്റെ കാമുകനെ ബോയിങ് ഡിക്കി എന്നാണ് സാറ പേരിട്ടിരിക്കുന്നത്. ഒബ്ജക്റ്റം സെക്ഷ്വല്‍ എന്ന അവസ്ഥയാണ് ഇവര്‍ക്കുള്ളത്. അതായത്, നിര്‍ദ്ദിഷ്ടമായതോ നിര്‍ജീവമായതോ വസ്തുക്കളുമായോ ഘടനകളോടോ ആഴത്തിലും വൈകാരികവലുമായ ബന്ധം ഉണ്ടാകുന്നതിനേയാണ് ഒബ്ജക്റ്റ് ലൈംഗികത എന്നത് കൊണ്ട് അര്‍ദ്ധമാക്കുന്നത്. അപൂര്‍വമായി മാത്രമാണ് ഈ വ്യക്തികള്‍ മനുഷ്യരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുള്ളത്. ആ വസ്തുവിനെയോ ഘടനയേയോ ബന്ധത്തില്‍ തുല്യ പങ്കാളിയായി കണക്കാക്കുന്നു.
തനിക്ക് പുരുഷന്മാരില്‍ നിന്നും ലഭിക്കുന്ന രതിമൂര്‍ച്ഛയേക്കാള്‍ അധികം ഉയരത്തില്‍ പറക്കുമ്പോള്‍ ലഭിക്കുന്നുവെന്നാണ് അവര്‍ പറയുന്നത്. വിമാനത്തെ മാത്രമല്ല ട്രെയിനുകളേയും യുവതി പ്രണയിക്കുന്നുണ്ടെന്നാണ് വെളിപ്പെടുത്തല്‍.
തന്റെ പ്ലെയിനിന്റെ പേര് ഡിക്കി എന്നാണ് സാറ പറയുന്നത്. തനിക്ക് അതിന്റെ എല്ലാ ഇഷ്ടമാണെന്നും മുഖവും ചിറകുകളും എന്‍ജിനും എല്ലാം തന്നെ സംബന്ധിച്ച് സെക്‌സിയാണെന്നും അവര്‍ പറയുന്നു.
എന്നാല്‍, തന്റെ പ്രണയം ആര്‍ക്കും മനസ്സിലാകുന്നില്ലെന്നാണ് അവരുടെ പരാതി. ‘ചില ആളുകള്‍ക്ക് എന്റെ സ്‌നേഹം മനസ്സിലാകുന്നില്ല, പക്ഷേ എന്റെ സുഹൃത്തുക്കള്‍ എന്റെ വരവ് നന്നായി എടുക്കുകയും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.’ എന്നാണ് അവര്‍ പറയുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker