BREAKINGKERALANEWS

ചി​റ്റൂ​ര്‍ പു​ഴ​യു​ടെ ന​ടു​വി​ല്‍ കു​ടു​ങ്ങി​യ നാ​ലു​പേ​രേ​യും ര​ക്ഷ​പ്പെ​ടു​ത്തി

 

പാ​ല​ക്കാ​ട്: ശ്ര​മ​ക​ര​മാ​യ ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ത്തി​നൊ​ടു​വി​ല്‍ ചി​റ്റൂ​ര്‍ പു​ഴ​യു​ടെ ന​ടു​വി​ല്‍ കു​ടു​ങ്ങി​യ നാ​ലു​പേ​രേ​യും ര​ക്ഷ​പ്പെ​ടു​ത്തി. ലൈ​ഫ് ജാ​ക്ക​റ്റ് ധ​രി​പ്പി​ച്ച് വ​ടം കെ​ട്ടി​യാ​ണ് അ​ഗ്‌​നി​ര​ക്ഷാ സേ​ന ഇ​വ​രെ ക​ര​യ്‌​ക്കെ​ത്തി​ച്ച​ത്.

ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം. ന​ര്‍​ണി ആ​ലാം​ക​ട​വ് കോ​സ്വെ​യ്ക്കു താ​ഴെ ചി​റ്റൂ​ര്‍ പു​ഴ​യി​ലാ​ണ് നാ​ലു പേ​ര്‍ കു​ടു​ങ്ങി​യ​ത്. പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ മൂ​ന്ന് പു​രു​ഷ​ന്‍​മാ​രും ഒ​രു പ്രാ​യ​മാ​യ സ്ത്രീ​യു​മാ​ണ് പു​ഴ​യു​ടെ ന​ടു​വി​ലെ പാ​റ​യി​ല്‍ കു​ടു​ങ്ങി​യ​ത്. ദേ​വി, ല​ക്ഷ്മ​ണ​ന്‍, വി​ഷ്ണു, സു​രേ​ഷ് എ​ന്നി​വ​രാ​ണ് കു​ടു​ങ്ങി​യ​ത്.

പെ​ട്ടെ​ന്ന് ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തോ​ടെ ഇ​വ​ര്‍ പു​ഴ​യു​ടെ ന​ടു​വി​ല്‍ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. മ​ന്ത്രി കെ.​കൃ​ഷ്ണ​ന്‍​കു​ട്ടി അ​ട​ക്ക​മു​ള്ളവ​ര്‍ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. അ​തി​സാ​ഹ​സി​ക​മാ​യി നാ​ല് ജീ​വ​ന്‍ ര​ക്ഷി​ച്ച അ​ഗ്‌​നി​ര​ക്ഷാ സേ​നയെ മ​ന്ത്രി പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.

Related Articles

Back to top button