LOCAL NEWSERANAKULAM

ചിറ്റൂർ ഓപ്പൺ പാർക്കും ജിംനേഷ്യവും നാടിനു സമർപ്പിച്ചു

കൊച്ചി: ടി ജെ വിനോദ് എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപ അനുവദിച്ച്‌ നിര്‍മ്മിച്ച ചിറ്റൂര്‍ ഓപ്പണ്‍ പാര്‍ക്കും ജിംനേഷ്യവും ഹൈബി ഈഡന്‍ എം.പി ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ടി ജെ വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കൊച്ചി ഡിസിപി ഐശ്വര്യ ഡോംഗ്‌റെ ഐപിഎസ് മുഖ്യാതിഥിയായിരുന്നു.പൊതുജനങ്ങള്‍ക്ക് കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഓപ്പണ്‍ സ്റ്റേജും, സായാഹ്നങ്ങള്‍ ചിലവഴിക്കാന്‍ പാര്‍ക്കും, ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ ഉപകരണങ്ങളോട് കൂടിയ ഓപ്പണ്‍ ജിംനേഷ്യവുമാണ് സജ്ജമാക്കിയിരിക്കുന്നത്.ചടങ്ങില്‍ കലാസാംസകാരിക രംഗത്ത പ്രശസ്തരായ അലക്‌സ് പോള്‍, ചിറ്റൂര്‍ ഗോപി, പോള്‍ ചിറ്റൂര്‍, കൊച്ചിന്‍ മന്‍സൂര്‍, ദിലീപ് ശങ്കര്‍, ബൈജു ജോസ് തുടങ്ങിയവരെ ആദരിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker