ENTERTAINMENTBOLLYWOOD

ചിലരുടെ തലയില്‍ നമ്മള്‍ ഇപ്പോഴും പുരുഷാധിപത്യ ലോകത്ത് ജീവിക്കുന്നു എന്നാണ്: ആലിയ ഭട്ട്

ആലിയ ഭട്ട് ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ വിദേശത്ത് ഷൂട്ടിംഗിനെത്തിയ ഭാര്യയെ കൂട്ടിക്കൊണ്ടുവരാന്‍ രണ്‍ബീര്‍ ഇന്ത്യയില്‍നിന്ന് പുറപ്പെട്ടുവെന്ന തരത്തിലുള്ള വാര്‍ത്തകളോട് പ്രതികരിച്ച് ആലിയ ഭട്ട്.രണ്‍ബീര്‍ കപൂറുമായുള്ള വിവാഹശേഷം ലണ്ടനിലേക്ക് പോയ ആലിയ തന്റെ ആദ്യ ഹോളിവുഡ് ചിത്രമായ ഹാര്‍ട്ട് ഓഫ് സ്റ്റോണിന്റെ ചിത്രീകരണത്തിരക്കിലായിരുന്നു. അതിനിടെയാണ് ഗര്‍ഭിണിയാണെന്ന വാര്‍ത്ത താരം പുറത്തുവിട്ടത്.
വാര്‍ത്ത പുറത്തുവന്നതു മുതല്‍ ആലിയയുടെ ആരോഗ്യസംരക്ഷണത്തെക്കുറിച്ചും ഗര്‍ഭകാല പരിചരണത്തെക്കുറിച്ചുമൊക്കെ കുറിപ്പുകള്‍ വന്നുതുടങ്ങി.അതിനിടെ, ആലിയയെ ലണ്ടനില്‍ നിന്നും കൂട്ടിക്കൊണ്ടു വരാന്‍ രണ്‍ബീര്‍ ഇന്ത്യയില്‍നിന്നു പുറപ്പെട്ടുവെന്നുവരെ ചിലര്‍ പടച്ചു വിട്ടു.ഇന്‍സ്റ്റഗ്രാമില്‍ അത്തരത്തില്‍ വന്നൊരു കുറിപ്പ് കയ്യോടെ പൊക്കിയിരിക്കുകയാണ് ആലിയ.വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് ആലിയ മറുപടി കൊടുത്തത്.
ചിലരുടെ തലയില്‍ നമ്മള്‍ ഇപ്പോഴും പുരുഷാധിപത്യ ലോകത്ത് ജീവിക്കുന്നു എന്നാണ്. ഒട്ടും വൈകിയിട്ടില്ല,
ആരും ആരെയും എടുക്കേണ്ട ആവശ്യമില്ല. ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സലല്ല. എനിക്ക് വിശ്രമിക്കേണ്ട ആവശ്യമില്ല.അതിന് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും ഉണ്ടെന്ന് നിങ്ങള്‍ അറിയുന്നത് നല്ലതാണ്. ഇത് 2022 ആണ്.ഈ പുരാതന ചിന്താഗതിയില്‍ നിന്ന് പുറത്തുകടക്കാമോ എങ്കില്‍ ഞാന്‍ പൊക്കോട്ടെ, എന്റെ ഷോട്ട് റെഡിയാണ്.’ ആലിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker