LATESTNATIONAL

ചീഫ് ജസ്റ്റിസിന് കത്തെഴുതി അഞ്ചാം ക്ലാസുകാരി; തേടിയെത്തിയത് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ‘സമ്മാനം’

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിന് കത്തെഴുതി അഞ്ചാം ക്ലാസുകാരി ലുഡ്വിന ജോസഫ്. കോവിഡ് വിഷയം സംബന്ധിച്ച് സുപ്രീം കോടതിയുടെ ഇടപെടലുകളെ അഭിനന്ദിച്ച് കത്തെഴുതിയതിന് പിന്നാലെയാണ് ലുഡ്വിനയെ തേടി ആ സമ്മനമെത്തിയത്. ലുഡ്വിന എഴുതിയ കത്തിനു ചീഫ് ജസ്റ്റിസ് എന്‍ വി രമണ നേരിട്ടാണ് മറുപടിക്കത്തഴച്ചത് ഒപ്പം ചീഫ് ജസ്റ്റിസിന്റെ ഒപ്പോട് കൂടിയ ഭരണഘടനയും.
തന്റെ കത്ത് കാണുമെന്ന് ഒരു പ്രതീക്ഷ പോലും ഇല്ലാതിരുന്ന സമയത്ത് ചീഫ് ജസ്റ്റിസില്‍ അഭിനന്ദനവും സമ്മാനം കിട്ടിയതിന്റെ ആഹഌദത്തിലാണ് ഇപ്പോള്‍ അഞ്ചാം ക്ലാസുകാരിയായ ലുഡ്വിന ജോസഫ്. വൈറലാവണം എന്ന ഉദ്ദേശത്തോടെ ആയിരുന്നില്ല താന്‍ കത്തെഴുതിയതെന്നും നിരവധിപ്പേരെ സഹായിക്കാന്‍ കോടതിയുടെ ഇടപെടലിന് സാധിച്ചു അതുകൊണ്ടാണ് കത്തെഴുതിയതെന്നും ലുഡ്വിന പറഞ്ഞു.
ചാനലുകളിലും പേപ്പറുകളില്‍ കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഒന്നിച്ച് സംസ്‌കരിക്കുന്നതും ഓക്‌സിജന്‍ ലഭിക്കാതെ ആളുകള്‍ നിരത്തിലും മറ്റുമായി കാത്തിരിക്കുന്നതുമായി വന്ന വാര്‍ത്തകള്‍ വിഷമമുണ്ടാക്കി. എന്തുകൊണ്ടാണ് ആരും ഒന്നും ചെയ്യാത്തതെന്നായിരുന്നു തോന്നിയത്. വാക്‌സിന്‍ വിതരണത്തില്‍ കോടതി നടത്തിയ ഇടപെടലുകള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോ സന്തോഷം തോന്നിയെന്ന് ലുഡ്വിന പ്രതികരിച്ചു.
സുപ്രീം കോടതിക്ക് കത്തെഴുതിയാലോയെന്ന് മാതാപിതാക്കളോട് ചേദിച്ചപ്പോള്‍ കത്തിനൊപ്പം ഒരു ചിത്രം കൂടി ചെയ്‌തോയെന്ന ആശയം പപ്പയാണ് മുന്നോട്ട് വച്ചത്. കത്തില്‍ വന്ന ചെറിയ തിരുത്തുകള്‍ പപ്പ ചെയ്തുവെന്നും ലുഡ്വിന പറയുന്നു. ഇന്നലെയാണ് ചീഫ് ജസ്റ്റിസിന്റെ മറുപടിയും സമ്മാനവും എത്തുന്നത്. ഒരു സ്വപ്നം പോലെയാണ് തോന്നിയതെന്നും ലുഡ്വിന പറയുന്നു. മകള്‍ കത്തെഴുതുന്ന കാര്യം പറഞ്ഞപ്പോ അത്ര സീരിയസ് ആയി കരുതിയില്ല.
പിന്നെയും ലുഡ്വിന ഇത് ആവര്‍ത്തിച്ചപ്പോള്‍ അവളുടെ ആഗ്രഹം നടക്കട്ടേയെന്ന് കരുതി. പിന്നെ രണ്ടും കല്‍പ്പിച്ച് മകളുടെ കത്ത് സുപ്രീം കോടതിക്ക് അയക്കുകയായിരുന്നുവെന്നും ജോസഫ് പറയുന്നു. ഇത്തരമൊരു പ്രതികരണം തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്നും ജോസഫ് കൂട്ടിച്ചേര്‍ക്കുന്നു. ചിത്രം വരയ്ക്കാനും നൃത്തം ചെയ്യാനും താല്‍പര്യമുള്ള കുട്ടിയാണ് ലുഡ്വിനയെന്നാണ് പിതാവിന്റെ പ്രതികരണം.
ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ ഇന്റര്‍നെറ്റ് സംവിധാനവും മൊബൈല്‍ ഫോണുമൊക്കെ കുട്ടികള്‍ക്ക് നല്‍കുന്ന സര്‍ക്കാരിന് ആശംസയുമായി ഒരു കത്തെഴുതാനുള്ള തയ്യാറെടുപ്പിലാണ് ഈ കൊച്ചുമിടുക്കി. റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനും ഇപ്പോള്‍ തൃശൂര്‍ സെന്‍ട്രല്‍ പോസ്റ്റ് ഓഫിസില്‍ ജീവനക്കാരനുമായ ജോസഫ് കെ.ഫ്രാന്‍സിസിന്റെയും സേക്രഡ് ഹാര്‍ട്ട് എല്‍പി സ്‌കൂളില്‍ അധ്യാപികയായ ബില്‍സിയുടെയും മകള്‍ ആണ് ലിഡ്വിന. സഹോദരങ്ങള്‍: ഇസബെല്‍, കാതറിന്‍.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker