BREAKING NEWSLATESTNATIONAL

ചുണ്ടില്‍ ചുംബിച്ചാലും തലോടിയാലും ‘പ്രകൃതി വിരുദ്ധ പീഡന’മാകില്ല; പ്രതിക്ക് ജാമ്യം നല്‍കി കോടതി

മുംബൈ: ചുണ്ടില്‍ ചുംബിക്കുന്നതും തലോടുന്നതും പ്രകൃതി വിരുദ്ധ പീഡനമായി കണക്കാക്കി ഐപിസി 377ാം വകുപ്പില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് ബോംബെ ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. പോക്‌സോ വകുപ്പുകള്‍ ചുമത്തിയിരുന്ന കേസില്‍ കുറ്റാരോപിതന് കോടതി ജാമ്യം അനുവദിച്ചു.
ജസ്റ്റിസ് അനുഭ പ്രഭുദേശായ് ആണ് ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കുറ്റാരോപിതന് ജാമ്യം അനുവദിച്ചത്. പതിനാലുകാരന്റെ പിതാവ് നല്‍കിയ കേസില്‍ ഒരു വര്‍ഷം മുമ്പ് അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിക്കാണ് ജാമ്യം അനുവദിച്ചത്.
‘കുട്ടിയുടെ മൊഴിയും എഫ്‌ഐആറും പ്രഥമദൃഷ്ട്യാ പ്രതി ഇരയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചുണ്ടില്‍ ചുംബിക്കുകയും ചെയ്തതായി പരമാര്‍ശിക്കുന്നുണ്ട്. തന്റെ കാഴ്ചപ്പാടില്‍ ഇത് പ്രഥമദൃഷ്ടിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 377 (പ്രകൃതി വിരുദ്ധ ലൈംഗിക കുറ്റകൃത്യങ്ങള്‍) പ്രകാരമുള്ള കുറ്റകൃത്യമല്ല’ കോടതി പറയുന്നു.
വീട്ടില്‍ നിന്ന് പണം കാണാതായത് സംബന്ധിച്ച് കുട്ടിയുടെ പിതാവ് നടത്തിയ അന്വേഷണത്തിലാണ് പതിനാലുകാരന്‍ പീഡനത്തിനിരയായെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നല്‍കിയ പരാതിക്കൊടുവിലാണ് പ്രതി അറസ്റ്റ് ചെയ്യപ്പെട്ടത്. പണം താന്‍ മൊബൈല്‍ റീചാര്‍ജ് കടയിലെ ആള്‍ക്ക് കൊടുത്തെന്നായിരുന്നു കുട്ടി പറഞ്ഞത്. മുംബൈയിലെ മൊബൈയില്‍ കടയിലാണ് സംഭവം. കുട്ടി റീചാര്‍ജ് ചെയ്യാന്‍ പോയപ്പോള്‍ പ്രതി ചുണ്ടില്‍ ചുംബിക്കുകയും സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തുവെന്നാണ് പരാതി.
വിചാരണ കാത്ത് പ്രതി ഒരു വര്‍ഷമായി തടവിലാണെന്നും വിചാരണ എന്ന് തീരുമെന്ന് വ്യക്തമല്ലെന്നും വ്യക്തമാക്കിയാണ് കോടതി ജാമ്യം അനുവദിച്ചത്. 30,000 രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് പ്രതിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker