കല്‍പറ്റ: ഉരുള്‍പൊട്ടല്‍ മേഖലകളില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ആറാം ദിവസം പുരോ?ഗമിക്കുന്നതിനിടെ ചൂരല്‍മലയില്‍നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ചൂരല്‍മല അങ്ങാടിയില്‍നിന്നാണ് ജീര്‍ണിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. ദുരന്തത്തില്‍ ഇതുവരെ 353 പേര്‍ മരിച്ചെന്നാണ് അനൗദ്യോ?ഗിക വിവരം.
219 മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. 205 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് കണക്ക്. ചാലിയാറില്‍നിന്ന് ശനിയാഴ്ച ആകെ 12 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. രണ്ട് മൃതദേഹങ്ങള്‍ ചൂരല്‍മലയില്‍നിന്ന് കണ്ടെടുത്തതടക്കം ശനിയാഴ്ച ആകെ 14 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.
മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലാണ് ഞായറാഴ്ച പ്രധാനമായും തിരച്ചില്‍ പുരോ?ഗമിക്കുന്നത്. ഏഴോളം പോയിന്റുകള്‍ കേന്ദ്രീകരിച്ചാണ് ദൗത്യസംഘത്തിന്റെ പരിശോധന. ചൂരല്‍മല സ്‌കൂള്‍, വെള്ളാര്‍മല വില്ലേജ് ഓഫീസ് പരിസരങ്ങളിലാണ് കൂടുതലായും തിരച്ചില്‍ നടക്കുന്നത്.
പുഴയില്‍ ഇറങ്ങിയുള്ള പരിശോധനയും നടക്കുന്നുണ്ട്. പുഴയുടെ ഇരുവശത്തും കരയിലും ബെയ്‌ലി പാലത്തിന് താഴേയുമാണ് തിരച്ചില്‍. പ്രദേശത്ത് രാവിലെ കനത്ത മഴ പെയ്തിരുന്നുവെങ്കിലും നിലവില്‍ പുഴയില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. ജില്ലയില്‍ യേല്ലോ അലര്‍ട്ടാണുള്ളത്.
മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ റഡാര്‍ ഉപയോ?ഗിച്ചുള്ള പരിശോധനയും ആരംഭിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍നിന്ന് ശനിയാഴ്ച വ്യോമമാര്‍?ഗമാണ് ഡ്രോണ്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന റഡാര്‍ എത്തിച്ചത്. മണ്ണിനടിയില്‍ മനുഷ്യശരീരം ഉള്‍പ്പടെ ഉണ്ടോയെന്ന് കണ്ടെത്തുന്ന അത്യാധുനിക ഉപകരണമാണിത് എന്നാണ് ജില്ലാ കളക്ടര്‍ അറിയിച്ചിരിക്കുന്നത്.
64 Less than a minute