BREAKING NEWSLATESTNATIONAL

ചൂലെടുത്തതിനു യോഗിയുടെ പരിഹാസം: വീണ്ടും ചൂലെടുത്ത് പ്രിയങ്ക

ലഖ്‌നൗ: ലഖിംപുര്‍ ഖേരിയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ കഴിയവേ സീതാപുരിലെ ഗസ്റ്റ് ഹൗസ് മുറി വൃത്തിയാക്കിയതിനു തന്നെ പരിഹസിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി പ്രിയങ്കാ ഗാന്ധി വീണ്ടും ചൂലെടുത്തു. ഉത്തര്‍പ്രദേശിലെ ഇന്ദിരാ നഗറില്‍ ദളിത് കോളനിയായ ലവ്കുഷ് നഗര്‍ സന്ദര്‍ശിച്ച പ്രിയങ്ക, നാട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് വാല്‍മീകി ക്ഷേത്രപരിസരം വൃത്തിയാക്കി.
വെള്ളിയാഴ്ച, ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കയുടെ പ്രവൃത്തിയെ പരിഹസിച്ച് യോഗി ആദിത്യനാഥ് രംഗത്തെത്തിയത്. ഇത്തരം ജോലികള്‍ ചെയ്യാനുള്ള കഴിവ് അവര്‍ക്ക് ഉണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നെന്നായിരുന്നു യോഗിയുടെ പരിഹാസം. കോളനിയിലെത്തിയ പ്രിയങ്ക ഇത് ലാളിത്യത്തിന്റെയും ആത്മാഭിമാനത്തിന്റെയും പ്രതീകമാണെന്ന് പറഞ്ഞാണ് വൃത്തിയാക്കല്‍ ആരംഭിച്ചത്.
‘രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകളും ശുചീകരണത്തൊഴിലാളികളും ദിവസവും വൃത്തിയാക്കാന്‍ ചൂലുകള്‍ ഉപയോഗിക്കുന്നു. ആദിത്യനാഥിന്റെ പരാമര്‍ശം എന്നെ മാത്രമല്ല ദളിത്, ശുചീകരണത്തൊഴിലാളികള്‍ക്കുകൂടിയാണ് അപമാനമുണ്ടാക്കിയത്. ചൂലുകൊണ്ട് വൃത്തിയാക്കുന്നതും അത് ഉപയോഗിക്കുന്നതും ആത്മാഭിമാനത്തിന്റെ പ്രവൃത്തിയാണെന്ന് യോഗിജിയെ അറിയിക്കണം.’ പ്രിയങ്ക പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker