LATESTFOOTBALLSPORTS

ചെങ്കടല്‍ ഇരമ്പി, ഹംഗറി ലോക ചാമ്പ്യന്മാരെ പിടിച്ചുകെട്ടി

ബുഡാപെസ്റ്റ് : ഫ്രാങ്ക് പുഷ്‌കാസ് അരീനയില്‍ ലോക ഫുട്‌ബോളിലെ വമ്പന്മാരും നിലവിലെ ലോക ചാമ്പ്യന്മാര്‍ കൂടിയായ ഫ്രാന്‍സിനെ യുറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേരയായ ഹംഗറി പിടിച്ചു നിര്‍ത്തി.ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി.
ഒന്നാം പകുതിയുടെ എക്‌സ്ട്രാ ടൈമിന്റെ രണ്ടാം മിനിറ്റില്‍ അറ്റില ഫിയോളയുടെ ഗോളിലൂടെ ഹംഗറിയാണ് ആദ്യം ഗോള്‍ നേടിയത്. അറുപത്തി ആറാം മിനിറ്റില്‍ ആന്റോയിന്‍ ഗ്രിസ്മാനിലൂടെ ഫ്രാന്‍സ് തോല്‍വി ഒഴിവാക്കി സമനില കൊണ്ടു തൃപ്തിപ്പെട്ടു.
ഫ്രാങ്ക് പുഷ്‌കാസ് അരീനയില്‍ ഹംഗറി ഫ്രാന്‍സ് കളികാണാന്‍ ഗാലറി നിറഞ്ഞു കവിഞ്ഞിരുന്നു. ഈ ആരാധകകൂട്ടത്തിന്റെ അകമ്പടിയാണ് ഹംഗറിയെ മരിച്ചു കളിക്കാന്‍ പ്രേരിപ്പിച്ചതും അതില്‍ അവര്‍ വിജയിച്ചതും .
ലോക ഫുട്‌ബോളിലെ തന്നെ ഡ്രീം ടീമുമായാണ് ഫ്രാന്‍സ് ഇറങ്ങിയത്. കിലിയന്‍ എംബാപെ , പോള്‍ പോഗ്ബ, ആന്റോയിന്‍ ഗ്രിസ്മാന്‍, കരിം ബെന്‍സമ, എന്‍ഗോള കാന്റെ. ഉസ്മാനെ ഡംബലെ തുടങ്ങിയ ലോക ഫുട്‌ബോള്‍ പട്ടികയിലെ ഒന്നാം നമ്പര്‍ താരെങ്ങളെ അണിനിരത്തിയ ഫ്രഞ്ച് പടയും അവരെ നേരിടാന്‍ തക്ക കടലാസിലെ കരുത്ത് ഒന്നും ഇല്ലാതിരുന്ന ഹംഗറിയും തമ്മിലുള്ള പോരാട്ടം സമനിലയില്‍ കലാശിച്ചുവെങ്കിലും ഈ സമനില ഫലത്തില്‍ ഹംഗറിയുടെ വിജയം കൂടിയായി .നീണ്ട 16 വര്ഷത്തിനുശേഷമാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നതെന്ന സവിശേഷതയും ഈ പോരാട്ടത്തിനു കൈവന്നിരുന്നു.
തുടക്കം മുതല്‍ കളിക്കളം നിറഞ്ഞു നിന്നത് ഫ്രാന്‍സായിരുന്നു. ആക്രമണത്തില്‍ മാത്രം ശ്രദ്ധിച്ച ഫ്രാന്‍സിന്റെ ഇടതുവിംഗില്‍ കൗണ്ടര്‍ അറ്റാക്കില്‍ വിള്ളല്‍ വീഴ്ത്തി കുതിച്ചെത്തിയ ഹംഗറിയുടെ റൈറ്റ് ബാക്ക് അതില ഫിയോള മുന്നില്‍ വന്ന ഫ്രാന്‍സിന്റെ എണ്ണംപറഞ്ഞ പ്രതിരോധനിരക്കാരായ പവാര്‍ഡ് , റഫയേല്‍ വരാനെ എന്നിവരെ ഡ്രിബിള്‍ ചെയ്തു വലയിലേക്കു പന്തടിച്ചു കയറ്റി.
527 മിനിറ്റിനു ശേഷമാണ് ഫ്രാന്‍സിന്റെ വല ചലിക്കുന്നതെന്നതാണ് മറ്റൊരു സവിശേഷത.
രണ്ടാം പകുതിയില്‍ ഡംബലെയെ കൊണ്ടുവന്നു ഫ്രാന്‍സ് കരുത്ത് വര്‍ധിപ്പിച്ചു. 66ാം മിനിറ്റില്‍ ഫ്രാന്‍സ് നാണക്കേടില്‍ നിന്നും രക്ഷപ്പെട്ടു. ഹംഗറിയുടെ പ്രതിരോധത്തിലെ പിഴവാണ് ഫ്രാന്‍സിനു ഗോളടിക്കാന്‍ വഴി തുറന്നത്. രണ്ടു തവണ പന്ത് ക്ലിയര്‍ ചെയ്യാനുള്ള അവസരം ഹംഗറിയുടെപ്രതിരോധനിരക്കാര്‍ പാഴാക്കിയത് ഫ്രാന്‍സ് മുതലെടുത്തു.
ഗോളിനു തുടക്കം കുറിച്ചത് ഫ്രഞ്ച് ഗോള്‍ കീപ്പര്‍ ലോറിസിന്റെ നെടുനീളന്‍ കിക്കാണ് ്. പന്തു സ്വീകരിച്ച കിലിയന്‍ എംബാപെയില്‍ നിന്നും പന്ത് ക്ലിയര്‍ ചെയ്യാന്‍ കിട്ടിയ അവസരം ഹംഗറിയുടെ പ്രതിരോധനിരക്കാര്‍ രണ്ടു തവണ പാഴാക്കി.ഒടുവില്‍ ഒര്‍ബാന്റെ പിഴവ് കൂടി വന്നതോടെ വീണുകിട്ടിയ അവസരം മുതലെടുത്ത ഗ്രിസ്മാന്‍ പന്ത് വലയിലേക്കു എത്തിച്ചു.
ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗലിനനോട് ഏകപക്ഷീയമായി മുന്നു ഗോളുകള്‍ വാങ്ങി ദയനീയമായി കീഴടങ്ങിയ ഹംഗറിക്ക് ഈ സമനില ഊര്‍ജ്ജം പകരും. ഫ്രാന്‍സ് ആദ്യ മത്സരരത്തില്‍ ഏക ഗോളിന് ജര്‍മ്മനിയെ പരാജയപ്പെടുത്തിയിരുന്നു. .

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker