മാന്നാര്‍: ചെങ്ങന്നൂര്‍ ഉപജില്ല സ്‌കൂള്‍ കലോത്സവം മാന്നാര്‍ നായര്‍ സമാജം സ്‌കൂളില്‍ ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എം. സലീം ഉല്‍ഘാടനം ചെയ്തു.മാന്നാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി. വി. രത്‌നകുമാരി അധ്യക്ഷയായി. ജി .ആതിര ( ജില്ലാ പഞ്ചായത്ത് അംഗം), ശാലിനി രഘുനാഥ് ( ചെയര്‍പേഴ്‌സണ്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി), വത്സലാ ബാലകൃഷ്ണന്‍ ( ചെയര്‍പേഴ്‌സണ്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി), വി. ആര്‍. ശിവപ്രസാദ് ( ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി), ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശാന്തിനി ബാലകൃഷ്ണന്‍, സലീം പഠിപ്പുരക്കല്‍ , സുജിത്ത് ശ്രീരംഗം, മധു പുഴയോരം, രാധാമണി ശശീന്ദ്രന്‍ ,സുജാത മനോഹരന്‍, അജിത്ത് പഴവൂര്‍, അശോക് കുമാര്‍ വി. കെ (ആര്‍. ഡി. ഡി. ഹയര്‍സെക്കന്‍ഡറി), ജി. കൃഷ്ണകുമാര്‍(ബി. പി.സി ചെങ്ങന്നൂര്‍) അധ്യാപക സംഘടനാ പ്രതിനിധികളായ കെ.ബൈജു, മിനി മാത്യു, ജി. ബിനു ,അനസ് എം അഷറഫ്, കെ. ആര്‍ .അനന്തന്‍,ബി. വിശ്വനാഥന്‍ ഉണ്ണിത്താന്‍ പി.റ്റി.എ പ്രസിഡന്റ് പി.എച്ച് ബഷീര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഏച്ച് . റീന സ്വാഗതവും സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ ജെ. ജഫീഷ് നന്ദിയും പ്രകാശിപ്പിച്ചു.ഉപജില്ലയിലെ 97 സ്‌കൂളുകളില്‍ നിന്നായി 4000 ഓളം പ്രതിഭകള്‍ 4 ദിവസങ്ങളിലായി 7 വേദികളില്‍ നടക്കുന്ന 298 ഇനം മത്സരങ്ങളില്‍ മാറ്റുരയ്ക്കും
99 1 minute read