ചെന്നൈ: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ട് 134 റണ്‍സിന് പുറത്തായി. ചായയ്ക്കു പിരിഞ്ഞപ്പോള്‍ 8ന് 106 റണ്‍സെന്ന നിലയിലായിരുന്ന ഇംഗ്ലണ്ട് 28 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും എല്ലാവരും പുറത്തായി. 43 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത ആര് അശ്വിനാണ് ഓസീസിന്റെ അന്തകനായത്. അരങ്ങേറ്റ ടെസ്റ്റില്‍ അക്ഷര്‍ പട്ടേലും ഇഷാന്ത് ശര്‍മയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഇംഗ്ലണ്ടിനു വേണ്ടി 42 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ബെന്‍ ഫോക്സാണ് ടോപ് സ്കോറര്‍. അതേസമയം, രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 14 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍ ആണ് പുറത്തായത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒന്നിന് 54 എന്ന നിലയിലാണ്. രോഹിത് ശര്‍മ(25), പുജാര(7) എന്നിവരാണ് ക്രീസില്‍.
Check Also
Close