ചെന്നൈ: ചെന്നൈയിലെ വണ്ടലൂര്‍ മൃഗശാലയില്‍ സിംഹങ്ങള്‍ക്ക് കോവിഡ് ബാധ കൂട്ടമായി സ്ഥിരീകരിച്ചു. ചെന്നൈയിലെ വണ്ടലൂരിലുള്ള അരിഗ്നര് അണ്ണ സുവോളജിക്കല്‍ പാര്‍ക്കിലെ ഒന്‍പത് സിംഹങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഒന്‍പത് വയസുള്ള നീല എന്ന പെണ് സിംഹമാണ് മരിച്ചത്.
സിംഹങ്ങളില്‍ കാര്യമായ രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പാര്‍ക്ക് ജീവനക്കാര്‍ അറിയിക്കുന്നത്. ഒരു സിംഹം ഭക്ഷണം കഴിക്കാതായതോടെ സംശയം തോന്നിയ അധികൃതര്‍ മൃഗസംരക്ഷരെയും ആരോഗ്യപ്രര്ത്തകരെയും വിവരമറിയിച്ച ശേഷം സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയായിരുന്നു. സിംഹങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസിലേക്ക് അയച്ച് നടത്തിയ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു.
സിംഹങ്ങള്‍ക്ക് എങ്ങനെയാണ് രോഗം ബാധിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. മറ്റ് കാര്യമായ ലക്ഷണങ്ങളൊന്നും കാണിക്കാതിരുന്നെങ്കിലും മരണം സംഭവിക്കുന്നതിന്റെ തൊട്ട് മുമ്പുള്ള ദിവസങ്ങളില്‍ സിംഹത്തിന്റെ മൂക്കില്‍ നിന്ന് തുടര്‍ച്ചയായി സ്രവം വന്നിരുന്നതായി ജീവനക്കാര്‍ വ്യക്തമാകുന്നു.സംസ്ഥാന സര്‍ക്കാര്‍ കോവിഡ് നിയന്ത്രങ്ങള്‍ പ്രഖ്യാപിച്ചതോടെ മൃഗശാല അടച്ചിരുന്നു. കോവിഡ് ബാധിക്കുന്നത് തടയുന്നതിനുള്ള മുന്‍കരുതലുകളും മൃഗശാല എടുത്തിരുന്നു എന്നും കോവിഡ് ബാധിച്ച മൃഗങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി മൃഗശാല അധികൃതര്‍ ഹൈദരാബാദ് മൃഗശാലയെ ബന്ധപ്പെട്ടിട്ടുണ്ട് എന്നും അധികൃതര്‍ വ്യക്തമാക്കി.
**