വര്‍ഷങ്ങളോളം ചെയ്യാത്ത തെറ്റിന് ജയിലില്‍ കഴിയുക, എന്നിട്ടോ അത്രയും കാലം ജയിലിലിട്ട നിരപരാധിയോട് തന്നെ ജയിലില്‍ കഴിഞ്ഞതിന് ഒരു തുക ചോദിക്കുക. സങ്കല്പിക്കാന്‍ തന്നെ പ്രയാസം അല്ലേ? ഈ അനുഭവം യുകെയില്‍ സാധാരണമാണ്. അതുപോലെ, യുകെയില്‍ നിന്നുള്ള ആന്‍ഡ്രൂ മല്‍കിന്‍സണ്‍ എന്നയാള്‍ ചെയ്യാത്ത തെറ്റിന് ജയിലില്‍ കഴിഞ്ഞത് 17 വര്‍ഷമാണ്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ജയിലില്‍ കിടക്കുന്ന സമയത്തുള്ള ‘ബെഡ് ആന്‍ഡ് ബോര്‍ഡ് ഫീസ്’ നല്‍കേണ്ടിവരുമെന്നാണ് മല്‍കിന്‍സണിനെ അധികൃതര്‍ അറിയിച്ചിരുന്നത്. ഇങ്ങനെ ജയിലില്‍ അടക്കപ്പെട്ട പല നിരപരാധികളും പറയുന്നത് തങ്ങള്‍ക്ക് കിട്ടിയ നഷ്ടപരിഹാരത്തുകയില്‍ നിന്നും ഒരു തുക ഇങ്ങനെ ജയിലില്‍ തങ്ങിയതിനുള്ള ‘ബെഡ് ആന്‍ഡ് ബോര്‍ഡ് ഫീസ്’ ആയി കട്ട് ചെയ്യാറുണ്ട് എന്നാണ്.
2003 -ല്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ സാല്‍ഫോര്‍ഡില്‍ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കുറ്റം ചുമത്തിയാണ് ആന്‍ഡ്രൂ മാല്‍കിന്‍സണെ 17 വര്‍ഷം ജയിലില്‍ അടച്ചത്. എല്ലാ കുറ്റങ്ങളില്‍ നിന്നും മോചിതനായെങ്കിലും, കോംപന്‍സേഷനില്‍ നിന്നും 1,00,000 പൗണ്ട് (1,06,88,639 രൂപ) ‘ബെഡ് ആന്‍ഡ് ബോര്‍ഡ് ഫീസ്’ കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
എന്നാല്‍, ആന്‍ഡ്രൂ മാല്‍കിന്‍സണ്‍ കേസ് വലിയ ചര്‍ച്ചയായി മാറിയതിനെ തുടര്‍ന്ന് മുന്‍ ജസ്റ്റിസ് സെക്രട്ടറി അലക്‌സ് ചോക്ക്, ഇങ്ങനെ ശിക്ഷിക്കപ്പെടുന്ന നിരപരാധികള്‍ക്ക് നല്‍കിയ നഷ്ടപരിഹാരത്തുകയില്‍ നിന്ന് ജയില്‍ കാലയളവിലെ ജീവിതച്ചെലവ് കുറയ്ക്കുന്ന നയം നിര്‍ത്തലാക്കിയിരുന്നു.
ജയില്‍ കാലയളവിലെ ജീവിതച്ചെലവ് കുറയ്ക്കാതെ മുഴുവന്‍ തുകയും സര്‍ക്കാര്‍ നല്‍കുമെന്നാണ് ഇപ്പോള്‍ പറയുന്നത് എങ്കിലും ആ നഷ്ടപരിഹാരത്തുകയ്ക്കായി മാല്‍കിന്‍സണ്‍ രണ്ട് വര്‍ഷം വരെ കാത്തിരിക്കേണ്ടിവരും. തുക വിലയിരുത്തുന്ന സ്വതന്ത്ര ബോര്‍ഡ് അന്തിമ തീരുമാനമെടുക്കുന്നതുവരെയുള്ള കാലയളവാണ് ഇത്.
67 1 minute read