ഖാദിബോർഡ് വൈസ് ചെയർമാനായി ചെറിയാൻ ഫിലിപ്പിനെ നിയമിച്ച് സർക്കാർ ഉത്തരവ്. ശോഭനാ ജോർജ് രാജിവച്ച ഒഴിവിലേക്കാണ് നിയമനം. ഇരുവരും കോൺഗ്രസ് വിട്ട് സിപിഐഎം സഹയാത്രികരായവരാണ്.
2006ൽ വി.എസ്.അച്യുതാനന്ദൻ സർക്കാരിൽ ചെറിയാൻ ഫിലിപ്പ് കെടിഡിസി ചെയർമാനായിരുന്നു. രാജ്യസഭയിലെക്ക് അദ്ദേഹത്തെ പരിഗണിക്കുന്നതായി പലതവണ വാർത്തകൾ പ്രചരിച്ചെങ്കിലും അതുണ്ടായില്ല.
സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് വിട്ടത്. കോൺഗ്രസിൽ യുവതലമുറക്ക് വേണ്ടി എന്നും ശക്തമായി വാദിച്ചിരുന്ന ചെറിയാൻ ഫിലിപ്പ് 2001 ൽ കോൺഗ്രസ് വിട്ടു.