BUSINESSBANKING

ചെറുകിട ഇടത്തം സംരംഭങ്ങള്‍ക്കായി ഐസിഐസിഐ ലോംബാര്‍ഡ്

മുംബൈ, : രാജ്യത്തെ മുന്‍നിര സ്വകാര്യ നോണ്‍ ലൈഫ് ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളില്‍ ഒന്നായ ഐസിഐസിഐ ലോംബാര്‍ഡ് ജനറല്‍ ഇന്‍ഷൂറന്‍സ് 2020 ഡിസംബറില്‍ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് വേണ്ടിയുള്ള ഓണ്‍ലൈന്‍ ബിസിനസ് പ്ലാറ്റ്‌ഫോമായ ംംം.ാെല.ശരശരശഹീായമൃറ.രീാ അവതരിപ്പിച്ചു.
ചെറുകിടഇടത്തരം സംരംഭങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതികള്‍ വാങ്ങാനും പുതുക്കാനും തങ്ങളുടെ ഇന്‍ഷൂറന്‍സ് പദ്ധതികള്‍ എന്‍ഡോഴ്‌സ് ചെയ്യാനും ക്ലെയിമുകള്‍ രജിസ്റ്റര്‍ ചെയ്യാനും സൗകര്യപ്രദമായ സംവിധാനമാണ് ഈ പുതിയ പ്ലാറ്റ്‌ഫോം. ഗ്രൂപ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പദ്ധതികള്‍, മറൈന്‍ ഇന്‍ഷൂറന്‍സ്, വര്‍ക്‌മെന്‍സ് കോമ്പന്‍സേഷന്‍ ആന്റ് ഫയര്‍ ഇന്‍ഷൂറന്‍സ് പോലുള്ള വിവിധ ഇന്‍ഷൂറന്‍സ് പദ്ധതികള്‍ ഓണ്‍ലൈന്‍ ആയി വാങ്ങാന്‍ ഇതു സഹായകമാകും.
സാധ്യതയുള്ള എല്ലാ ബിസിനസ് അപകട സാധ്യതകളും, പ്രത്യേകിച്ച് എംഎസ്എംഇകള്‍, സ്റ്റാര്‍ട്ട് അപുകള്‍, വ്യക്തിഗത ബിസിനസ് ഉടമസ്ഥര്‍ എന്നിവര്‍ക്ക് അനുയോജ്യമായ വിപുലമായ പദ്ധതികളാണ് ഈ വെബ്‌സൈറ്റിലൂടെ ലഭ്യമാക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker