BUSINESSBUSINESS NEWSGADGETSTECH

ചെറുയാത്രകള്‍ എളുപ്പമാക്കാന്‍ ഏയ് ഓട്ടോ ആപ്പ്

കൊച്ചി : കടുത്ത പ്രതിസന്ധി നേരിടുന്ന ഓട്ടോ തൊഴിലാളികള്‍ക്കും അതോടൊപ്പം പൊതുജനങ്ങള്‍ക്കും ഒരുപോലെ പ്രയോജനകരമായ ഒരു ആന്‍ഡ്രോയിഡ് ആപ്പ് ആണ് ഏയ് ഓട്ടോ .
ഓരോ പ്രദേശത്തെയും അല്ലെങ്കില്‍ ഓരോ ഓട്ടോ സ്റ്റാന്ഡിലെയും ഓട്ടോക്കാര്‍ക്ക് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇതില്‍ രജിസ്റ്റര്‍ ചെയ്ത് ഈ സൗജന്യ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. അങ്ങിനെ സാമൂഹിക അകലവും സുരക്ഷയും പാലിച്ചുകൊണ്ട് സൗകര്യപ്രദമായ , സ്വസ്ഥമായ സ്ഥലങ്ങളില്‍ ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്യാവുന്നതും, ഓട്ടോ സ്റ്റാന്റുകളിലെ തിരക്ക് ഒരു പരിധിവരെ കുറക്കാന്‍ സാധിക്കുന്നതുമാണ്. ഓട്ടോ തൊഴിലാളികള്‍ ഓട്ടോഡ്രൈവര്‍മാര്‍ എന്ന ബട്ടണുപയോഗിച്ചും , യാത്രക്കാര്‍ യൂസര്‍ എന്ന ബട്ടണുപയോഗിച്ചുമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഓട്ടോ തൊഴിലാളികള്‍ അവരുടെ വണ്ടി നമ്പര്‍, സ്ഥലം എന്നിവകൂടി അടുത്ത പേജില്‍ രേഖപ്പെടുത്തേണ്ടതായിട്ടുണ്ട്.
യാത്ര ചെയ്യാനാഗ്രഹിക്കുന്നവര്‍ ബുക്കിംഗ് ചെയ്യുന്ന മുറക്ക് , മുന്‍ഗണന ക്രമത്തില്‍ അതാത് ഓട്ടോക്കാര്‍ക്ക് മെസേജ് ലഭിക്കുകയും അതനുസരിച്ചു യാത്രക്കാരെ പിക്ക് ചെയ്ത് യാത്രകള്‍ നടത്താവുന്നതുമാണ്. അതുപോലെ യാത്ര ചെയ്യാനാഗ്രഹിക്കുന്നവരും ഏയ് ഓട്ടോ എന്ന ഈ ആപ്പ് ഡൌലോഡ് ചെയ്തു , തങ്ങളുടെ ഏരിയായില്‍ നിന്നുള്ള ഓട്ടോകള്‍ വീട്ടിലോ അല്ലെങ്കില്‍ എവിടെ വെച്ചാണോ ആവശ്യം വരുന്നത്, അവിടെ നിന്നുതന്നെ യാത്രക്കായി ഓട്ടോറിക്ഷകള്‍ ബുക്ക് ചെയ്യാവുന്നതാണ്.
യാത്രയുമായി ബന്ധപ്പെട്ട യാതൊരുവിധ സാമ്പത്തിക ഇടപാടുകളും ‘Aey Auto’ എന്ന ഈ ആപ്പിലൂടെ നടത്തുന്നതല്ല. ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് സാധാരണഗതിയിലുള്ള യാത്രാചാര്‍ജ് യാത്രക്കാരില്‍ നിന്നും ഈടാക്കാവുന്നതാണ്. യാതൊരുവിധ കമ്മീഷനും ആര്‍ക്കും നല്‍കേണ്ടതില്ല . അതുപോലെ യാത്രക്കാരും സാധാരണ നിരക്കുകള്‍മാത്രം നല്‍കിയാല്‍ മതിയാകും. അധിക തുകയൊന്നും നല്‍കേണ്ടതില്ല. ഏയ് ഓട്ടോ എന്ന ഈ ആപ്പിന്റെ സേവനം തികച്ചും സൗജന്യമാണ്.
താല്പര്യമുള്ളവര്‍ ഗൂഗില്‍ പ്ലൈ സ്‌റ്റോറില്‍ നിന്ന് Aey auto എന്ന് ഇംഗ്ലീഷി ല്‍ ടൈപ്പ് ചെയ്താല്‍ ഈ ആപ്പ് തികച്ചും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker