BREAKINGKERALANEWS
Trending

ചേലക്കരയിൽ ഇടതുപക്ഷ സ്ഥാനാർഥി യു ആർ പ്ര​ദീപ് ജയിച്ചു

ചേലക്കരയിൽ വൻ ഭൂരിപക്ഷത്തോടെ ഇടതുപക്ഷ സ്ഥാനാർഥി യു ആർ പ്രദീപ് ജയിച്ചു. 12,122 ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ചേലക്കരയിലാണ് രാഷ്ട്രീയ മത്സരം നടക്കുന്നതെന്ന് അവകാശ വാദം ഉന്നയിച്ച കോൺ​ഗ്രസിന്റെ സ്ഥാനാർഥി രമ്യ ഹരിദാസിന് 48,179 വോട്ട് മാത്രമാണ് നേടാനായത്.

ഭരണവിരുദ്ധ വികാരം എന്ന ചേലക്കരയിലെ പ്രതിപക്ഷത്തിന്റെ കുപ്രചരണത്തിനുള്ള മറുപടി കൂടിയാണ് ചേലക്കരയിലെ വിജയം. ഒരു ഘട്ടത്തിൽ പോലും യു ഡി എഫ് സ്ഥാനാർഥി രമ്യ ഹരിദാസിന് ലീഡ് ചെയ്യാൻ സാധിച്ചില്ല.ഒരു വർ​ഗീയ വാദികളുടെയും വോട്ടുകൾ വേണ്ടെന്നു പറഞ്ഞുകൊണ്ടായിരുന്നു സിപിഐഎം തെരഞ്ഞെടുപ്പിനെ നേരിട്ടത്. ജനഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്ന പൊതുപ്രവർത്തകനായ യു ആർ പ്രദീപിനെയും എൽഡിഎഫിനെയും ചേലക്കരയിലെ ജനങ്ങൾ ഇരു കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.

നിലവിൽ സിപിഐ എം വള്ളത്തോൾ നഗർ ഏരിയ കമ്മിറ്റി അംഗമാണ്‌ യു ആർ പ്രദീപ്. പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന കമ്മിറ്റി അംഗവും കെഎസ്കെടിയു ജില്ലാ കമ്മിറ്റി അംഗവുമാണ്‌.

Related Articles

Back to top button