BREAKINGKERALA

ചേലാകര്‍മത്തെ തുടര്‍ന്ന് നവജാതശിശു മരിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

മൂലമറ്റം: ചേലാകര്‍മത്തെത്തുടര്‍ന്ന് രക്തംവാര്‍ന്ന് നവജാതശിശു മരിച്ച സംഭവത്തില്‍ രണ്ടുപേരെ കാഞ്ഞാര്‍ പോലീസ് അറസ്റ്റുചെയ്തു. എറണാകുളം പേരാമംഗലം ഇടക്കുടിയില്‍ ഇബ്രാഹിം(63), സഹായി ആലപുറത്തുകുടിയില്‍ റിഷാദ് (39) എന്നിവരെ ജില്ലാ സെഷന്‍സ് കോടതി റിമാന്‍ഡുചെയ്തു. കാഞ്ഞാറിലെ ഒരു കുടുംബത്തിലെ 67 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളിലൊരാളാണ് മരിച്ചത്.
2024 ജനുവരി രണ്ടിനാണ് സംഭവം നടന്നത്. ചര്‍മം നീക്കിയതിനെത്തുടര്‍ന്ന് ശക്തമായ രക്തസ്രാവമുണ്ടായി. കുഞ്ഞിനെ അടിവാടിലെ ഒരു ആശുപത്രിയിലും പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചു. ചികിത്സയില്‍ കഴിയവെ കുഞ്ഞിന് ശ്വാസതടസ്സമുണ്ടായി. തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാലിന് വൈകീട്ട് ഏഴോടെ കുഞ്ഞ് മരിച്ചു.

Related Articles

Back to top button