KERALABREAKINGNEWS

ചേർപ്പുളശ്ശേരിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഒളിവിൽ പോയ പ്രതിക്കായി തെരച്ചിലാരംഭിച്ച് പൊലീസ്

പാലക്കാട്: പാലക്കാട് ചെർപ്പുളശ്ശേരിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. മാങ്ങോട് പിഷാരിക്കൽ ക്ഷേത്രത്തിനു സമീപത്തെ സുനിത ആണ് കുത്തേറ്റ് മരിച്ചത്. ഇന്ന് പുലർച്ചെ 5.45 ഓടെ ആയിരുന്നു സംഭവം നടന്നത്. നെഞ്ചിലും വാരിയെല്ലിലുമാണ് കുത്തേറ്റത്. കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് സത്യനുമായി ഉണ്ടായ തർക്കം ആണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ്. ബഹളം കേട്ട് സുനിതയുടെ മകനെത്തിയപ്പോഴാണ് കുത്തേറ്റ നിലയിൽ കണ്ടത്.ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മലപ്പുറം പൊന്നാനി സ്വദേശികളായ സുനിതയും കുടുംബവും രണ്ടു മാസം മുമ്പാണ് മകനൊപ്പം ചെ൪പ്പുളശ്ശേരിയിലേക്ക് താമസം മാറ്റിയത്. സംഭവശേഷം ഭ൪ത്താവ് സത്യൻ ഒളിവിൽ പോയി. ഇയാൾക്കായി ചെ൪പ്പുളശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button