BREAKING NEWSLATESTNATIONAL

ചൈനയിലേക്കു കടത്താന്‍ ശ്രമിച്ച 13 കോടി രൂപയുടെ പാമ്പിന്‍ വിഷവുമായി യുവാവ് അറസ്റ്റില്‍

കൊല്‍ക്കത്ത: 13 കോടി രൂപ വിമതിക്കുന്ന പാമ്പിന്‍ വിഷവുമായി യുവാവ് അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ ജല്‍പൈഗുരി ജില്ലയില്‍ നിന്നാണ് ദക്ഷിണ ദിനാജ്പൂര്‍ ജില്ലയില്‍ നിന്നുള്ള യുവാവിനെ പിടികൂടിയത്. ഇയാളുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തു വിട്ടിട്ടില്ല.
കഴിഞ്ഞ ദിവസം ഗോരുമര ദേശീയ ഉദ്യോനത്തില്‍ വെച്ചാണ് യുവാവിനെ പിടികൂടിയത്. കുപ്പികളിലാക്കി ശേഖരിച്ച വിഷയം ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തി. ചൈനയിലേക്ക് കയറ്റി അയക്കാനാണ് വിഷം ശേഖരിച്ചതെന്ന് യുവാവ് വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ആറ് ദിവസത്തേക്ക് വനം വകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയ്യാറായിട്ടില്ല. പ്രതി മുന്‍പും വിഷയം കടത്തിയിരുന്നോ ഇയാള്‍ക്ക് സഹായം ലഭിച്ചിരുന്നോ എന്നതെല്ലാം അന്വേഷിക്കേണ്ടതുണ്ട്. അതേസമയം ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
വിദേശ രാജ്യങ്ങളിലേക്ക് പാമ്പിന്‍ വിഷം കയറ്റി അയക്കുന്ന സംഭവം രാജ്യത്ത് നിരവധി പ്രാവശ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടുതല്‍ കേസുകളും ചൈനയിലേക്കാണ് അയക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാമ്പിന്‍ വിഷം ഊപയോഗിക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ കോടിക്കണക്കിന് രൂപ പ്രതിഫലമായി ലഭിക്കും എന്നതാണ് പാമ്പിന്‍ വിഷം കടത്താന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. പൊടി, ക്രിസ്റ്റല്‍, ദ്രാവകം രൂപത്തിലാക്കിയാണ് പലപ്പോഴും പാമ്പിന്‍ വിഷം സൂക്ഷിക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker