ഒരിക്കല്‍ ഒറ്റക്കുട്ടി നയം നിലനിന്നിരുന്ന രാജ്യമാണ് ചൈന. എന്നാലിപ്പോള്‍, ജനനനിരക്ക് കുറഞ്ഞുവരുന്നത് രാജ്യത്തിന് തലവേദന സൃഷ്ടിച്ചിരിക്കയാണ്. അതോടെ, രണ്ടും മൂന്നും കുഞ്ഞുങ്ങളുണ്ടായാല്‍ ആനുകൂല്യങ്ങള്‍ വരെ വിവിധ പ്രദേശത്ത് വാ?ഗ്ദ്ധാനം ചെയ്യുന്നുണ്ട്.
ഇപ്പോഴിതാ, രാജ്യത്തുടനീളമായി ആയിരക്കണക്കിന് കിന്റര്‍ഗാര്‍ട്ടനുകള്‍ അടച്ചുപൂട്ടേണ്ടി വന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. പുതുതായി പ്രവേശനത്തിന് കുട്ടികളില്ലാത്തതിനാലാണ് രാജ്യത്ത് വ്യാപകമായി കിന്റര്‍?ഗാര്‍ട്ടനുകള്‍ അടച്ചുപൂട്ടേണ്ടി വന്നത്. ജനനനിരക്കില്‍ രാജ്യത്തുണ്ടായ ?ഗണ്യമായ കുറവാണ് ഇതിനെല്ലാം കാരണമായി പറയുന്നത്.
ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 2023 -ല്‍ ചൈനയിലുടനീളമായി 274,400 കിന്റര്‍ഗാര്‍ട്ടനുകളുണ്ടായിരുന്നത്. 2022 -ല്‍ ഇത് 289,200 ആയിരുന്നു. 14000 -ത്തിലധികം കിന്റര്‍?ഗാര്‍ട്ടനുകള്‍ ഒറ്റവര്‍ഷം കൊണ്ട് അടച്ചുപൂട്ടിയത്. ചൈനയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ജനനനിരക്കില്‍ കുറവ് രേഖപ്പെടുത്തുന്നത്.
കിന്റര്‍ഗാര്‍ട്ടനുകളില്‍ ചേരുന്ന കുട്ടികളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. 2023 -ല്‍ പ്രീസ്‌കൂള്‍ വിദ്യാഭ്യാസത്തിന് 40.9 ദശലക്ഷം കുട്ടികളാണുണ്ടായിരുന്നത്. ഗവണ്‍മെന്റിന്റെ കണക്കുകള്‍ പ്രകാരം, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനത്തിലധികം കുറവാണ് ഇതില്‍ കാണിക്കുന്നത്. 2022 -ല്‍ കിന്റര്‍ഗാര്‍ട്ടനുകളുടെ എണ്ണം 1.9% കുറഞ്ഞപ്പോള്‍ കിന്റര്‍ഗാര്‍ട്ടനുകളില്‍ ചേര്‍ന്ന കുട്ടികളുടെ എണ്ണം 3.7% കുറഞ്ഞു. പല കിന്റര്‍?ഗാര്‍ട്ടനുകളും പ്രായമായവരെ നോക്കുന്ന സംരക്ഷണകേന്ദ്രങ്ങളായി പരിണമിച്ചു.
ജനനനിരക്ക് കുറയുന്നതും രാജ്യത്ത് പ്രായമായവരുടെ എണ്ണം കൂടി വരുന്നതും അധികൃതരില്‍ വലിയ തലവേദന തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. പിന്നാലെ, ജനനനിരക്ക് കൂട്ടുന്നതിന് വേണ്ടിയും, ദമ്പതികളെ കുഞ്ഞുങ്ങള്‍ വേണമെന്ന തീരുമാനം എടുപ്പിക്കുന്നതിന് വേണ്ടിയും നിരവധി പദ്ധതികള്‍ക്ക് രൂപം നല്‍കുകയും ചെയ്തിരുന്നു.
ചില പ്രദേശങ്ങള്‍ രണ്ടാമത്തെയോ മൂന്നാമത്തെയോ കുഞ്ഞുങ്ങളുള്ള കുടുംബങ്ങള്‍ക്ക് സബ്സിഡികള്‍ വരെ വാ?ഗ്ദ്ധാനം ചെയ്തിരുന്നു. തെക്കന്‍ ചൈനയിലെ ജനസാന്ദ്രതയുള്ള പ്രവിശ്യയായ ഗ്വാങ്ഡോങ്ങിലെ ഒരു ഗ്രാമം രണ്ടാമത്തെ കുഞ്ഞ് ജനിച്ചാല്‍ 10,000 യുവാനും (1,18,248.76 Indian Rupee) മൂന്നാമത്തെ കുഞ്ഞ് ജനിച്ചാല്‍ 30,000 യുവാനുമാണ് ബോണസായി വാ?ഗ്ദ്ധാനം ചെയ്തത് എന്ന് ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.
92 1 minute read