BREAKING NEWSWORLD

ചൈന വിലക്കി… കുട്ടികള്‍ ഇനി രണ്ട് മണിക്കൂര്‍ മാത്രം ഫോണ്‍ ഉപയോഗിച്ചാല്‍ മതി

മൊബൈല്‍ ഫോണിന്റെ ഉപയോഗം ഇന്ന് എല്ലാവരിലും കൂടി വരികയാണ്. പ്രത്യേകിച്ചും കുട്ടികളില്‍. മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന ഫോണ്‍ ഉപയോഗം പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിവച്ചേക്കും അല്ലേ അതുപോലെ കുട്ടികളുടെ ഫോണ്‍ ഉപയോഗത്തില്‍ നിയന്ത്രണം വേണം എന്നും നമുക്ക് പലപ്പോഴും തോന്നിക്കാണും. ഏതായാലും ചൈന ഇപ്പോള്‍ അത്തരത്തില്‍ ഒരു നിയന്ത്രണം വരുത്താനൊരുങ്ങുകയാണ്.
18 വയസില്‍ താഴെയുള്ള കുട്ടികള്‍ ദിവസത്തില്‍ വെറും രണ്ട് മണിക്കൂര്‍ മാത്രമേ ഫോണ്‍ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നാണ് നിര്‍ദ്ദേശം. 18 വയസ്സിന് താഴെയുള്ള ഉപയോക്താക്കള്‍ക്ക് രാത്രി 10 മുതല്‍ രാവിലെ 6 വരെ ഉപയോഗിക്കാന്‍ കഴിയാത്ത തരത്തില്‍’മൈനര്‍ മോഡ്’ പ്രോഗ്രാമുകള്‍ സൃഷ്ടിക്കണമെന്നും ചൈനയുടെ സൈബര്‍സ്പേസ് അഡ്മിനിസ്‌ട്രേഷന്‍ (സിഎസി) സ്മാര്‍ട്ട് ഉപകരണ ദാതാക്കളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
അതുപോലെ സമയത്തിന്റെ കാര്യത്തിലും നിയന്ത്രണങ്ങള്‍ വരുത്തിയിട്ടുണ്ട്. 16 മുതല്‍ 18 വയസ് വരെ ഉള്ളവര്‍ക്ക് രണ്ട് മണിക്കൂര്‍ നേരത്തേക്കാണ് ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കുന്നത്. എട്ട് മുതല്‍ 16 വരെ പ്രായമുള്ള കുട്ടികളോട് ഒരു മണിക്കൂര്‍ നേരം ഫോണ്‍ ഉപയോഗിച്ചാല്‍ മതി എന്നാണ് നിര്‍ദ്ദേശിക്കുന്നത്. എട്ട് വയസ് വരെയുള്ള കുട്ടികള്‍ക്ക് വെറും എട്ട് മിനിറ്റ് നേരം മാത്രം ഫോണ്‍ ഉപയോഗിച്ചാല്‍ മതി എന്നാണ് നിര്‍ദ്ദേശിക്കുന്നത്.
CAC അതിന്റെ കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയതിന് പിന്നാലെ ഹോങ്കോങ്ങിന്റെ ഉച്ചയ്ക്ക് ശേഷമുള്ള വ്യാപാരത്തില്‍ ചൈനീസ് ടെക് സ്ഥാപനങ്ങളുടെ ഓഹരികള്‍ കൂടുതലും ഇടിഞ്ഞതിനാല്‍ നിക്ഷേപകര്‍ നിരാശയിലാണ്. സെപ്തംബര്‍ 2 വരെ പൊതുജനാഭിപ്രായം അറിയുന്നതിന് വേണ്ടി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരിക്കുകയാണ് എന്നും CAC വ്യക്തമാക്കി.
ഇന്റര്‍നെറ്റ് കമ്പനികള്‍ക്കടക്കം ഇത് വലിയ തിരിച്ചടിയാകും എന്നാണ് കരുതുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker