LATESTWORLD

‘ചോക്‌സിയെ തട്ടിക്കൊണ്ടുപോയതില്‍ തനിക്ക് പങ്കില്ല’; പെണ്‍ സുഹൃത്ത് ബാര്‍ബറ ജബറിക്ക

മെഹുല്‍ ചോക്‌സിയെ തട്ടിക്കൊണ്ടുപോയതില്‍ തനിക്ക് പങ്കില്ലെന്ന് പെണ്‍സുഹൃത്തെന്ന്
പറയപ്പെടുന്ന ബാര്‍ബറ ജബറിക്ക. താന്‍ ചോസ്‌കിയുടെ സുഹൃത്തായിരുന്നു. ഈ വിഷയവുമായി യാതൊരു പങ്കുമില്ലാത്ത തന്നെ ചോസ്‌കിയുടെ കുടുംബവും അഭിഭാഷകരും ചേര്‍ന്നാണ് ഇതിലേക്ക് തന്നെ വലിച്ചിഴയ്ക്കുന്നതെന്നും ബാര്‍ബറ ജബറിക്ക ഇന്ത്യടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
”കഴിഞ്ഞ വര്‍ഷം ആന്റ്വിഗന്‍ സന്ദര്‍ശനത്തിനിടെയാണ് മെഹുല്‍ ചോസ്‌കിയെ കാണുന്നത്. അന്ന് ‘രാജ്’എന്ന പേരില്‍ അദ്ദേഹം സ്വയം പരിചയപ്പെടുത്തി. ശേഷം നല്ല സുഹൃത്തുക്കളായി മാറി. അതിനു ശേഷം അദ്ദേഹം വജ്രമോതിരങ്ങളും മാലകളും തനിക്ക് സമ്മാനം നല്‍കി. എന്നാല്‍ പിന്നീടാണ് അവ മുക്കുപണ്ടങ്ങളായിരുന്നുവെന്ന് മനസിലാവുന്നത്. വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതിനെ തുടര്‍ന്ന് താനും കുടുംബവും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ്”. എന്നും ബാര്‍ബറ ജബറിക്ക പറഞ്ഞു.
എന്നാല്‍, ബാര്‍ബറ ജബറിക്കയുടെ മരീനയിലെ വീട്ടില്‍ നിന്നാണ് പത്തോളം പേര്‍ ചേര്‍ന്ന് തന്നെ തട്ടികൊണ്ടുപോയതെന്നാണ് കഴിഞ്ഞ ദിവസം മെഹുല്‍ ചോക്‌സി ആന്റിഗ്വന്‍ പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. ഇവര്‍ മര്‍ദ്ദിച്ചുവെന്നും തന്റെ ഫോണും പണവും സംഘം പിടിച്ചുവാങ്ങിയെന്നും ശേഷം തോണിയില്‍ കയറ്റികൊണ്ടുപോയെന്നും ചോസ്‌കി പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
മാത്രമല്ല, ബാര്‍ബറ സുഹൃത്തായിരുന്നുവെന്നും അവരുമായി കാണാറുണ്ടായിരുന്നുവെന്നും ചോസ്‌കി പറഞ്ഞു. എന്നാല്‍, തട്ടിക്കൊണ്ടു പോകുന്ന ദിവസം ബാര്‍ബറ തന്നെ വീട്ടിലേക്ക് ക്ഷണിച്ചുവെന്നും ചോസ്‌കി പറഞ്ഞിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker