NEWSBREAKINGNATIONAL

ഛത്തീസ്​ഗഡിലെ സുഖ്മ ജില്ലയിൽ മാവോയിസ്റ്റ്- സുരക്ഷ സേന ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു

ഛത്തീസ്ഗഢിൽ ഏറ്റുമുട്ടലിൽ 10 മാവോയിസ്റ്റുകളെ വധിച്ചു. സുഖ്മ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊരജഗുഡ, ദന്തേവാഡ, നാഗരാം, ബന്ദാർപദാർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്.

ഏറ്റുമുട്ടലുണ്ടായ വിവരം ബസ്തർ റേഞ്ച് ഐ.ജി സുന്ദർരാജ് സ്ഥിരീകരിച്ചു. ജില്ലാ റിസർവ് ഗാർഡും സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സുമാണ് ഏറ്റുമുട്ടൽ നടന്നത്. മേഖലയിൽ മാവോയിസ്റ്റുകൾ ഒളിച്ചിരിക്കുന്നുണ്ടെന്ന ഇന്റലിജൻസ് വിവരത്തെ തുടർന്നായിരുന്നു പരിശോധന നടത്തിയത്. മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ നിന്നും എ.കെ 47 റൈഫിളുകളും എസ്.എൽ.ആർ റൈഫിളുകളും പ്രദേശത്ത് നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Related Articles

Back to top button