LATESTNATIONAL

ഛോട്ടാ രാജന്‍ മരിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: അധോലോക കുറ്റവാളി ഛോട്ടാ രാജന്‍(61) കോവിഡ് ബാധിച്ചു മരിച്ചുവെന്ന വാര്‍ത്ത് ഡല്‍ഹി പൊലീസും എയിംസ് ആശുപത്രിയും നിഷേധിച്ചു. കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്നു ഏപ്രില്‍ 26 നാണ് രാജനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചയോടെ മരിച്ചുവെന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. ഇതാണ് ഇപ്പോള്‍ ആശുപത്രിയും പൊലീസും നിഷേധിച്ചിരിക്കുന്നത്.
2015ല്‍ ഇന്തോനേഷ്യയിലം ബാലിയില്‍ നിന്ന് പിടികൂടിയ ഛോട്ടാ രാജന്‍ അതീവ സുരക്ഷയില്‍ തീഹാര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് കോവിഡ് ബാധിച്ചത്. 2011 ല്‍ മാധ്യമപ്രവര്‍ത്തകന്‍ ജ്യോതിര്‍മയി ഡേയെ കൊലപ്പെടുത്തിയ കേസില്‍ 2018 ല്‍ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു.
നിരവധി കേസുകളില്‍ പ്രതിയായ രാജനെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കാന്‍ സാധിക്കില്ലെന്ന് ജയില്‍ അധികൃതര്‍ സെഷന്‍സ് കോടതിയെ അറിയിച്ചിരുന്നു. 70 ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നു ഛോട്ടാ രാജന്‍. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. മഹാരാഷ്ട്രയില്‍ കുറ്റകൃത്യങ്ങളിലൂടെയാണ് ഛോട്ടാ രാജന്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചത്.

Related Articles

Back to top button