reddyഹൈദരാബാദ്: വൈ.എസ്.ആര്‍ കോണ്‍?ഗ്രസിന് കനത്ത തിരിച്ചടിയായി രണ്ട് എ.പിമാര്‍ രാജ്യസഭാം?ഗത്വം രാജിവെച്ചു. മോപിദേവി വെങ്കട്ടരമണ റാവു, ബീത മസ്താന്‍ റാവു എന്നിവരാണ് പാര്‍ട്ടിയെ വെട്ടിലാക്കി രാജി സമര്‍പ്പിച്ചത്. ഇരുവരുടെയും രാജി രാജ്യസഭ അധ്യക്ഷന്‍ ജഗദീപ് ധന്‍കര്‍ സ്വീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ടുചെയ്തു.
രാജ്യസഭയില്‍ വെങ്കട്ടരമണയുടെ കാലാവധി 2026 ജൂണിലും മസ്താന്‍ റാവുവിന്റേത് 2028 ജൂണിലുമായിരുന്നു അവസാനിക്കേണ്ടിയിരുന്നത്. രാജിയോടെ രാജ്യസഭയില്‍ വൈ.എസ്.ആര്‍.സി.പിയുടെ അം?ഗബലം ഒന്‍പതായി ചുരുങ്ങി. ലോക്‌സഭയില്‍ നാല് സീറ്റാണ് പാര്‍ട്ടിക്കുള്ളത്.
രാജിവെച്ച രണ്ട് എം.പിമാരും അടുത്തിടെ ടി.ഡി.പി അധ്യക്ഷനും അന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തിയെന്നും ടി.ഡി.പിയില്‍ ചേരാന്‍ സാധ്യതയുണ്ടെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെങ്കട്ടരമണയെ വീണ്ടും രാജ്യസഭയിലേക്ക് എത്തിക്കാമെന്ന ധാരണയിലും മസ്താന്‍ റാവു ഉപാധികളൊന്നും കൂടാതെയുമാണ് ടി.ഡി.പിയില്‍ ചേരുന്നത് എന്നാണ് വിവരം. വിവിധ വിഷയങ്ങളില്‍ വൈഎസ്ആര്‍സിപി പ്രസിഡന്റ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നിലപാടുകളിലുള്ള കടുത്ത അമര്‍ഷമാണ് എം.പിമാരുടെ നീക്കത്തിന് പിന്നിലെന്നാണ് സൂചന.
കെ.കിരണ്‍കുമാര്‍ റെഡ്ഡി, വൈ.എസ്. രാജശേഖരറെഡ്ഡി സര്‍ക്കാരുകളില്‍ മന്ത്രിയും രണ്ട് തവണ എം.എല്‍.എയും ആയിരുന്ന ആളാണ് രാജിവെച്ച മോപിദേവി വെങ്കട്ടരമണ റാവു. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വിശ്വസ്തനുമാണ്. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് നിഷേധിച്ചതോടെ നേതൃത്വവുമായി അസ്വാരസ്യത്തിലായിരുന്നു ഇദ്ദേഹം. മുമ്പ് കോണ്‍?ഗ്രസുകാരനായിരുന്നു.
ആന്ധ്രാ രാഷ്ട്രീയത്തില്‍ ചന്ദ്രബാബു നായിഡുവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് രാജിവെച്ച രണ്ടാമനായ ബീത മസ്താന്‍ റാവു. മുമ്പ് ടി.ഡി.പിക്കൊപ്പമായിരുന്ന ഇദ്ദേഹം 2009 മുതല്‍ 2014 വരെ കാവാലി മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എ ആയിരുന്നു. 2019-ല്‍ ആയിരുന്നു വൈ.എസ്.ആര്‍.സി.പി പ്രവേശം.വന്‍കിട വ്യവസായിയും രാജ്യത്തെ ഏറ്റവും വലിയ ചെമ്മീന്‍ കയറ്റുമതി കമ്പനികളില്‍ ഒന്നായ ബി.എം.ആര്‍ ?ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനുമാണ്.
അതേസമയം, കുറഞ്ഞത് ആറ് വൈ.എസ്.ആര്‍.സി.പി രാജ്യസഭാ എം.പിമാര്‍കൂടി ഇനിയും പുറത്തുവരുമെന്നും ഇവരില്‍ ചിലര്‍ ടി.ഡി.പിയിലും മറ്റുള്ളവര്‍ ബി.ജെ.പിയിലും ചേരുമെന്നും ടി.ഡി.പി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടുചെയ്തു. എം.പിമാരുടെ കൂറുമാറ്റത്തോടെ വീണ്ടും രാജ്യസഭാ പ്രവേശം ലക്ഷ്യമിടുകയാണ് ടി.ഡി.പി. 2019 മുതല്‍ ആന്ധ്രയില്‍നിന്നുള്ള 11 രാജ്യസഭാ സീറ്റിലും ജഗന്റെ പാര്‍ട്ടി പ്രതിനിധികളായിരുന്നു.
62 1 minute read